Fahadh Faasil ഇന്‍സ്റ്റഗ്രാം
Entertainment

'ബാഴ്‌സലോണയില്‍ ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം'; ഫഹദിന്റെ റിട്ടയര്‍മെന്റ് പ്ലാനില്‍ മാറ്റമില്ല; പക്ഷെ ഒരു കണ്ടീഷനുണ്ട്!

മോശം സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ആളുകള്‍ എന്നില്‍ നിന്നും അകലും

സമകാലിക മലയാളം ഡെസ്ക്

സിനിമയില്ലാത്ത ഫഹദ് ഫാസിലിനെ, അല്ലെങ്കില്‍ ഫഹദ് ഫാസില്‍ ഇല്ലാത്തൊരു സിനിമാ ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ ചിന്തിച്ചിട്ടില്ലെങ്കിലും ഫഹദ് അങ്ങനൊരു കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ചില തീരുമാനങ്ങളൊക്കെ എടുക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് കാലത്ത് 'സി യു സൂണ്‍' എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി സിനിമയില്‍ നിന്നും വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള തന്റെ പദ്ധതി വെളിപ്പെടുത്തിയത്. അതൊരു കൊവിഡ് കാല ചിന്ത മാത്രമായിരുന്നുവെന്ന് അന്ന് എല്ലാവരും കരുതി. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും ആ ചിന്ത ഫഹദിനെ വിട്ടു പോയിട്ടില്ല.

സിനിമയില്‍ നിന്നും വിരമിച്ച ശേഷം തനിക്ക് ബാഴ്‌സലോണയില്‍ ഊബര്‍ ടാക്‌സി ഡ്രൈവറായി ജീവിക്കണമെന്നാണ് അന്ന് ഫഹദ് പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആഗ്രഹം വീണ്ടും പങ്കുവെക്കുകയാണ് ഫഹദ് ഫാസില്‍.

''തീര്‍ച്ചയായും അതിപ്പോഴുമുണ്ട്. കുറച്ച് മാസങ്ങള്‍ മുമ്പ് ഞങ്ങള്‍ ബാഴ്‌സലോണയില്‍ പോയിരുന്നു. ഞാന്‍ ഇപ്പോഴും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ ആളുകള്‍ക്ക് എന്നെ പൂര്‍ണമായും മതിയായാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. തമാശ മാറ്റിവച്ചാല്‍, ആളുകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നത് മനോഹരമായൊരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരാളുടെ ലക്ഷ്യത്തിനെങ്കിലും സാക്ഷ്യം വഹിക്കാനാകുമല്ലോ. അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ഡ്രൈവ് ചെയ്യാറുണ്ട്. അവിടേയും ഇവിടേയും എവിടേയും. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ വണ്ടിയെടുക്കും. ഞാന്‍ ഇപ്പോഴും ഒരുപാട് ആസ്വദിക്കുന്നതാണത്. എനിക്ക് വേണ്ടി മാത്രമുള്ള എന്റെ സമയമാണത്. ഡ്രൈവ് ചെയ്യുമ്പോള്‍ നന്നായി ചിന്തിക്കാനാകും'' എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. അതിന്റെ ഭാഗമായി കഴിഞ്ഞ ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ താനുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഇ-മെയില്‍ ആക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും ഫഹദ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിച്ചാലും ജെന്‍ സി തലമുറയടക്കമുള്ളവരുമായുള്ള ബന്ധം നഷ്ടമാകില്ലെന്നാണ് ഫഹദ് പറയുന്നത്.

''ഞാന്‍ മോശം സിനിമകള്‍ ചെയ്യുന്നതോടെയാകും അവര്‍ക്ക് അന്യനാവുക. അതല്ലാതെ മറ്റൊന്നും എന്നെ അകറ്റില്ല. ഞാന്‍ മോശം സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ആളുകള്‍ എന്നില്‍ നിന്നും അകന്നു പോകാന്‍ ആഗ്രഹിക്കും. ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തുടരുന്നിടത്തോളം അവര്‍ എന്നെ കൂടെ നിര്‍ത്തുമെന്നാണ് വിശ്വാസം. കുറഞ്ഞത് ഈ ചങ്ങാതി എന്തിനോ ശ്രമിക്കുന്നുണ്ട് എന്നെങ്കിലും പറയും'' എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

Fahadh Faasil still wishes to ride Uber in Barcelona after his retirement. But it will happens only under one condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT