Dulquer Salmaan, Fahadh Faasil ഫെയ്സ്ബുക്ക്
Entertainment

ദുൽഖറിന് പിന്നെയും ഒത്തു, ഫഫയ്ക്ക് ഒട്ടും ഒത്തില്ല! ലവ് സിംപലുമായി താരങ്ങൾ; 'ബാം​ഗ്ലൂർ ഡേയ്സ് ഓർമ വരുന്നു' എന്ന് കമന്റുകൾ

മാന്ത്രികശക്തികളുള്ള ദിവ്യ എന്ന പെൺകുട്ടിയെ സൂരി കണ്ടുമുട്ടുന്നതാണ് കഥയുടെ വഴിത്തിരിവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി കോമഡി ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' റിലീസിനൊരുങ്ങുകയാണ്. ശശാങ്ക് യെലറ്റി സംവിധാനം ചെയ്യുന്ന ചിത്രം എസ് എസ് രാജമൗലിയാണ് അവതരിപ്പിക്കുന്നത്. സ്ട്രീറ്റ് മജീഷ്യനായ സൂരി എന്ന കഥാപാത്രമായാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. മാന്ത്രികശക്തികളുള്ള ദിവ്യ എന്ന പെൺകുട്ടിയെ സൂരി കണ്ടുമുട്ടുന്നതാണ് കഥയുടെ വഴിത്തിരിവ്.

ചിത്രം റിലീസിനൊരുങ്ങവേ നടൻ ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ഫഹദിന്‍റെ ചിത്രമാണിപ്പോൾ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ഇരുവര്‍ക്കുമൊപ്പം ബാലതാരമായ സാറ പലേക്കറുമുണ്ട്. ഇന്‍ഫിനിറ്റി ലവ് സിംപല്‍ കാണിച്ചാണ് മൂവരും ചിത്രത്തില്‍ പോസ് ചെയ്യുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രത്തിലും ഇന്‍ഫിനിറ്റി ലവ് സിംപലിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം ഫഹദിന്‍റെ ഇന്‍ഫിനിറ്റി ലവ് അത്ര പെര്‍ഫെക്ടായിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദുല്‍ഖര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചെന്നും സാറ പെര്‍ഫെക്റ്റാക്കിയെന്നുമാണ് കമന്‍റുകള്‍. ഇത്തരം ജെന്‍ സി സൈനുകള്‍ 80സ് കിഡ്സിന് അത്ര എളുപ്പമല്ല എന്നാണ് രസകരമായ കമന്‍റുകള്‍.

ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൗരഭ് സച്ച്‌ദേവയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളം പതിപ്പിൽ മോഹൻലാൽ, തമിഴിൽ കമൽ ഹാസൻ, തെലുങ്കിൽ ബാലകൃഷ്ണ എന്നിവരാണ് ട്രെയ്‌ലറിന് ശബ്ദം നൽകിയിരിക്കുന്നത്.

Fahadh Faasil share a cute photo with Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തുടര്‍ച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

നെറ്റിപ്പട്ട നിർമ്മാണത്തിൽ വിസ്മയം തീർത്ത് അധ്യാപിക ശ്രീചിത്ര: പൊയിനാച്ചിയിൽ പാരമ്പര്യ കലയുടെ പുനരാവിഷ്കാരം

താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായ യാത്ര; മക്കയില്‍ പുതിയ റോഡ് ശൃംഖലകള്‍ തുറന്നു

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി

ബീറ്റ്റൂട്ട് ദിവസവും കഴിക്കാമോ? വ്യായാമക്ഷമത കൂടും ഉയർന്ന രക്തസമ്മർദത്തിനും മികച്ചത്