Falaq Naaz 
Entertainment

ജാതകം നോക്കി അവസരം നല്‍കുന്നു, ബോളിവുഡിലെ പുതിയ ട്രെന്റ്; ഈ വിവരക്കേടിന് എന്നെ കിട്ടില്ലെന്ന് നടി ഫലഖ് നാസ്

ജാതകം നോക്കി നടത്തിയ കല്യാണങ്ങള്‍ പൊളിയുന്നു. അപ്പോഴാണ് നിങ്ങള്‍ ഷോ നടത്താന്‍ പോകുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്

സിനിമകളിലും സീരീസുകളിലും ടെലിവിഷനിലുമൊക്കെ താരങ്ങളെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനെ നോക്കി കാസ്റ്റ് ചെയ്യുന്ന രീതി സമീപകാലത്ത് എല്ലാ ഇന്‍ഡസ്ട്രിയിലും ട്രെന്റായി മാറിയിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം വളര്‍ന്നു വരുന്ന മറ്റൊരു രീതിയെക്കുറിച്ച് തുറന്നു പറയുകയാണ് നടിയും ബിഗ് ബോസ് ഒടിടി 2 മത്സരാര്‍ത്ഥിയുമായ ഫലഖ് നാസ്.

താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പായി അവരുടെ ജാതകം നല്‍കാന്‍ ആവശ്യപ്പെടുന്നതാണത്രേ ബോളിവുഡിലെ പുതിയ രീതി. ഈ രീതി കാരണമാണ് പല കഴിവുള്ള താരങ്ങള്‍ക്കും അവസരം കിട്ടാതെ പോകുന്നതെന്നും ഫലഖ് നാസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫലഖിന്റെ വെളിപ്പെടുത്തല്‍.

''നേരത്തെ അവസരം ലഭിച്ചിരുന്നത് അഭിനയിക്കാനുള്ള കഴിവ് നോക്കിയായിരുന്നു. പിന്നീട് അത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ നോക്കിയിട്ടെന്നായി. ഇപ്പോള്‍ പുതിയ യുഗം ആരംഭിച്ചിരിക്കുകയാണ്. ജോലി തരും മുമ്പ് അവര്‍ നമ്മളുടെ ജാതകം നോക്കും. അത് നോക്കി ഈ കഥാപാത്രം ചെയ്താല്‍ ഹിറ്റാകുമോ എന്ന് അവര്‍ നോക്കും'' താരം പറയുന്നു.

''ഇന്നലെ എനിക്കൊരു കോള്‍ വന്നു. പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് പറയുന്നില്ല. വളരെ പഴയതോ വളരെ പുതിയതോ അല്ല. ഒരു ചാനലില്‍ ഒരു ഷോ വരുന്നുണ്ടെന്നും ഇതാണ് കഥാപാത്രമെന്നും പറഞ്ഞു. നല്ലത്, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. സാധാരണ ലുക്ക് ടെസ്റ്റും മോക്ക് ടെസ്റ്റുമൊക്കെയാണ് ആവശ്യപ്പെടുക. പകരം അവര്‍ എന്നോട് എന്റെ ജനന തിയ്യതിയും സമയവും സ്ഥലവും നല്‍കാനാണ് ആവശ്യപ്പെട്ടത്'' എന്നും ഫലഖ് നാസ് പറയുന്നു.

''കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിലുണ്ട്. എന്റെ കഴിവ് മൂലമാണ് എനിക്ക് ജോലി കിട്ടിയിരുന്നത്. ജാതകം നോക്കിയല്ല. അതിനാല്‍ ഞാന്‍ അവരോടൊപ്പം വര്‍ക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചു. പക്ഷെ ഇന്നലെ മുതല്‍ ഞാന്‍ ദേഷ്യത്തിലാണ്. പല നല്ല കഴിവും അനുഭവപരിചയവുമുള്ളവര്‍ക്ക് അവസരം കിട്ടാതെ പോകാന്‍ കാരണം ഇതാണ്. ഇത്തരം വിവരക്കേട് അംഗീകരിക്കാനാകില്ല'' എന്നും താരം തുറന്നടിച്ചു.

''ജാതക ചേര്‍ച്ച നോക്കി നടത്തിയ കല്യാണങ്ങള്‍ പൊളിയുന്നു. അപ്പോഴാണ് നിങ്ങള്‍ ഷോ നടത്താന്‍ പോകുന്നത്? എനിക്ക് ഇതിന്റെ ഭാഗമാകണ്ട. നിങ്ങള്‍ നിര്‍മാതാവാണ് അല്ലാതെ ദൈവമല്ല. ഗെയിം ഓഫ് ത്രോണ്‍സ് ആണോ ഉണ്ടാക്കുന്നത്? അതും വിജയിച്ചത് ഇങ്ങനെ ചെയ്തതു കൊണ്ടാകുമല്ലേ'' എന്നും താരം പറയുന്നു.

Falaq Naaz about production houses asking for birthcharts before casting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT