തിയറ്ററിൽ ആഘോഷമാക്കുന്ന ആരാധകർ/ വിഡിയോ ദൃശ്യം, പ്രഭാസ്/ ഫേയ്സ്ബുക്ക് 
Entertainment

പ്രഭാസിന്റെ രണ്ട് പതിറ്റാണ്ട്; വര്‍ഷം കാണാന്‍ വീണ്ടും തിയറ്ററിലെത്തി ആരാധകര്‍, വന്‍ ആവേശം; വിഡിയോ

2004ല്‍ റിലീസ് ചെയ്ത വര്‍ഷം വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്

സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുടെ താരമാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെയാണ് താരം സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്. ഇപ്പോള്‍ സിനിമയില്‍ 20 ആണ്ട് പൂര്‍ത്തിയാക്കുകിയിരിക്കുകയാണ് പ്രഭാസ്. താരത്തിന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷമാക്കിയത് വര്‍ഷം സിനിമയെ വീണ്ടും തിയറ്ററില്‍ എത്തിച്ചുകൊണ്ടാണ്.

2004ല്‍ റിലീസ് ചെയ്ത വര്‍ഷം വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. തെലുങ്കാനയിലെ വിവിധ തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പല ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു. ഹൈദരാബാദിലെ തിയറ്ററില്‍ നിന്നുള്ള ആരാധകരുടെ വിഡിയോകളും പുറത്തുവന്നു. 

ആവേശത്തോടെ കയ്യടിച്ചും ആര്‍പ്പുവിളിച്ചും ഗാനരംഗത്തിനൊപ്പം ചുവടുവച്ചുമാണ് പ്രിയതാരത്തിനോടുള്ള സ്‌നേഹം ഇവര്‍ അറിയിച്ചത്. 2002ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഈശ്വറിലൂടെയാണ് പ്രഭാസ് അരങ്ങേറ്റം കുറിക്കുന്നത്. വര്‍ഷം എന്ന റൊമാന്റിക് ആക്ഷന്‍ ചിത്രം വന്‍ വിജയമായതാണ് പ്രഭാസിന്റെ കരിയര്‍ മാറ്റിയത്. തുടര്‍ന്ന് ചത്രപതി, ബില്ല, ഡാര്‍ലിങ്, മിര്‍ച്ചി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ആദിപുരുഷാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. അടുത്ത വര്‍ഷം ചിത്രം തിയറ്ററിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT