Faria Abdullah, Dulquer വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചാർലി ‌കണ്ടപ്പോൾ മുതൽ ദുൽഖറിനെ ഇഷ്ടം; എപ്പോഴെങ്കിലും നേരിൽ കാണണമെന്ന ആ​ഗ്രഹത്തോടെയാണ് സിനിമയിലെത്തിയത്'

ആ സിനിമ കണ്ടപ്പോൾ മുതൽ ദുൽഖറിനോട് പ്രത്യേക ഇഷ്ടമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ദുൽഖർ സൽമാനോടുള്ള ആരാധന തുറന്നു പറഞ്ഞ് തെലുങ്ക് നടി ഫാരിയ അബ്ദുള്ള. ദുൽഖറിനെ നേരിൽ കാണാനുള്ള ആഗ്രഹം കൊണ്ടാണ് താൻ സിനിമാ മേഖലയിലേക്ക് എത്തിയതെന്ന് നടി പറഞ്ഞു. സംവിധായകൻ തരുൺ ഭാസ്‌കർ നായകനാകുന്ന തെലുങ്ക് ചിത്രം 'ഗായപദ്ദ സിംഹ'ത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വച്ചായിരുന്നു ഫാരിയ ഇക്കാര്യം പറഞ്ഞത്.

ദുൽഖർ വേ​ദിയിൽ നിൽക്കവേയായിരുന്നു ഫാരിയ ഇക്കാര്യം പറഞ്ഞത്. താൻ കണ്ട ആദ്യ ദുൽഖർ ചിത്രം 'ചാർലി'യാണെന്ന് നടി ഓർത്തെടുത്തു. 'ചാർലി' കണ്ടപ്പോൾ ചിത്രത്തിലെ നായികയായി താൻ സ്വയം സങ്കൽപ്പിക്കുമായിരുന്നു. ആ സിനിമ കണ്ടപ്പോൾ മുതൽ ദുൽഖറിനോട് പ്രത്യേക ഇഷ്ടമാണ്. ഭ്രാന്തമായ ആരാധനയാണെന്നും നടി കൂട്ടിച്ചേർത്തു.

എപ്പോഴെങ്കിലും ദുൽഖർ സൽമാനെ നേരിൽ കാണണം എന്ന ആഗ്രഹത്തോടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് വന്നതെന്നും നടി പറഞ്ഞു. തന്റെ ആദ്യ സിനിമയുടെ പ്രൊമോഷനിടെ നടന്ന ഒരു സംഭവവും നടി ഓർത്തെടുത്തു. 'ജാതിരത്‌നലു' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖറിനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിന് ദുൽഖൽ മറുപടി നൽകി. ഡിഎമ്മിൽ ദുൽഖറിന്റെ റിപ്ലൈ കണ്ട് താൻ ആവേശത്തിലായെന്നും ഫോൺ മുകളിലേക്കെറിഞ്ഞ് പോയെന്നും നടി കൂട്ടിച്ചേർത്തു. താൻ ദുൽഖറിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ അഭിനയവും സ്വഭാവവും തനിക്ക് വളരെ ഇഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു. നാടക വേദികളിൽ നിന്ന് സിനിമാ മേഖലയിലെത്തിയ നടിയാണ് ഫാരിയ അബ്ദുള്ള. ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Cinema News: Actress Faria Abdullah talks about admiration for Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

കാത്തിരുന്ന്... കാത്തിരുന്ന്.... ഋതുരാജ് ഫോമിലെത്തി! ക്യാപ്റ്റന്റെ ചിറകിലേറി ചെന്നൈ 158ലും

ഹൈപ്പ് കുറയ്ക്കാനാണോ രഹസ്യമായി ഇറക്കിയത്? മമ്മൂട്ടിയുടെ ശബ്ദത്തില്‍ 'മനുഷ്യന്‍'; പേട്രിയേറ്റിലെ പുതിയ ഗാനം

രാത്രി ഭക്ഷണത്തിന് ശേഷം ഇവ ശീലിക്കാം,ദഹനം മെച്ചപ്പെടും

ഭാരത് പെട്രോളിയത്തിൽ അവസരം, 250 ഒഴിവുകൾ, ഡിപ്ലോമ മുതൽ സി.എ വരെ യോഗ്യത; അവസാന തീയതി മെയ് 17

SCROLL FOR NEXT