Sara Ali Khan 
Entertainment

കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്‌വ

മുമ്പും സാറയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടി സാറ അലി ഖാനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇസ്ലാമിക പണ്ഡിതന്‍. തന്റെ പുതിയ ചിത്രം ഉഡ്താ തീറിന്റെ റിലീസിന് പിന്നാലെ സാറ നടത്തിയ കേദര്‍നാഥ് ക്ഷേത്ര സന്ദര്‍ശനമാണ് വിവാദമായിരിക്കുന്നത്. നടിയുടെ ക്ഷേത്ര സന്ദര്‍ശനം ശരിയത്ത് നിയമപ്രകാരം ഹറാം ആണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മത പണ്ഡിതന്‍ മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ് വി ബറേല്‍വി ഫത്‌വ പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ 25നാണ് സാറ കേദാര്‍നാഥിലെത്തിയത്. ദര്‍ശനത്തിന് വേണ്ടി ക്യൂ നില്‍ക്കുകയും പീന്നീട് പൂജയിലും ആരതിയിലും പങ്കെടുക്കുകയും ചെയ്യുന്ന സാറയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതോടെയാണ് താരത്തിനെതിരെ മത പണ്ഡിതന്‍ രംഗത്തെത്തിയത്. ശരിയത്ത് നിയമ പ്രകാരം മറ്റൊരു മതത്തിന്റെ ആചാരങ്ങളുടെ ഭാഗമാകുന്നത് അനുവദനീയമല്ലെന്നും ഹറാം ആണെന്നുമാണ് മത പണ്ഡിതന്‍ പറയുന്നത്.

സാറ തെറ്റുകാരിയെപ്പോലെ പശ്ചാത്തപിക്കണമെന്നാണ് ഇയാള്‍ പറയുന്നത്. നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങിന്റേയും മകളാണ് സാറ അലി ഖാന്‍. സാറയുടെ ആദ്യ സിനിമയുടെ പ്രധാന ലൊക്കേഷനും സിനിമയുടെ പേരും കേദാര്‍നാഥെന്നായിരുന്നു. തന്റെ സിനിമയുടെ റിലീസ് സമയത്ത് സാറ കേദര്‍നാഥ് സന്ദര്‍ശിക്കുന്നത് പതിവാണ്.

അതേസമയം ഇതാദ്യമായിട്ടല്ല സാറയുടെ കേദാര്‍നാഥ് സന്ദര്‍ശനം വിവാദമാകുന്നത്. മുമ്പും സാറയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാല്‍ തന്റെ അച്ഛന്റേയും അമ്മയുടേയും വിശ്വാസങ്ങളെ മാനിച്ചു കൊണ്ട് ഇരു മതങ്ങളുടേയും ആചാരങ്ങള്‍ പിന്തുടരുകയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട് സാറ. വിവാദത്തോട് സാറ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Fatwa issued against Sara Ali Khan for visiting Kedarnath Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രം, യുദ്ധത്തിന്റെ കാരണക്കാരി തന്നെ അവളാണ്'; ശൂർപ്പണഖയെക്കുറിച്ച് രാകുൽ പ്രീത്

ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു, ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

റെംഡെസിവിര്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്, അവര്‍ ജീവനോടെ നമ്മോടൊപ്പമുണ്ട്; കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ മുരളീധരനെതിരെ വീണാ ജോര്‍ജ്