Entertainment

വിവാഹം എന്നോർക്കുമ്പോൾ പേടി, നവ്യ നായരോട് ബാല; വിഡിയോ

ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബാല നടത്തുന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയതായിരുന്നു നവ്യ നായർ

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ബാലയും ​ഗായിക ​ഗായത്രി സുരേഷും തമ്മിലുള്ള വിവാഹവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ തുടർന്നും ഇരുവരുടേയും ബന്ധം പല വ്യാജ വാർത്തളിലൂടെയും കളം നിറഞ്ഞു. എന്നാൽ അതിനോടെ വളരെ രൂക്ഷമായ ഭാഷയിലാണ് ബാല പ്രതികരിച്ചത്. ഇപ്പോൾ വിവാഹം എന്നോർക്കുമ്പോൾ പേടിയാണെന്ന് ബാല. നടി നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു ബാലയുടെ തുറന്നു പറച്ചിൽ. 

ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബാല നടത്തുന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയതായിരുന്നു നവ്യ നായർ. അതിനിടെയാണ് വിവാഹക്കാര്യം ചർച്ചയായത്. ‘ഞാൻ അനിയത്തിയെപ്പോലെ കാണുന്നൊരു കുട്ടിയുണ്ട്. മാട്രിമോണിയൽ ഒക്കെ നടത്തുകയാണ് അവൾ. ആ കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി.   ചേട്ടന് ഭയങ്കര രാശിയാണ്, എന്നു ഞാൻ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെൺകുട്ടിയുടെ വിവാഹം ഉടൻ കഴിഞ്ഞിരിക്കും.'- ബാല പറഞ്ഞു. 

ഇതു കേട്ടതോടെ ബാല വിവാഹം നോക്കുന്നുണ്ടോ എന്നായി നവ്യയുടെ ചോ​ദ്യം. 'എന്റെ വിവാഹക്കാര്യം ഒരുപാട് പേർ ചോദിക്കുന്നുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ ചെറിയ പേടിയുണ്ട്. അത് സെറ്റാകണമല്ലോ. ഞാൻ കാരണം അവര്‍ സന്തോഷമായിരിക്കണം. നല്ലതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയില്ലേ, പിന്നെ ഞാൻ എവിടെ നോക്കാനാ'- ബാലയുടെ മറുപടി ചിരിയോടെയാണ് നവ്യ കേട്ടിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ

'വണ്‍, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയെന്ന് എംഎല്‍എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം; ദിപ്‌കെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും