സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍ 
Entertainment

സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

ഇതേസിനിമയുടെ നിര്‍മാതാവ് ആന്‍ സരിഗ ആന്റണി നല്‍കിയ സാമ്പത്തിക തട്ടിപ്പിലാണ് തൃപ്പൂണിത്തുറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍. ഇതേസിനിമയുടെ നിര്‍മാതാവ് ആന്‍ സരിഗ ആന്റണി നല്‍കിയ സാമ്പത്തിക തട്ടിപ്പിലാണ് തൃപ്പൂണിത്തുറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. കേസില്‍ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറാമാനും പ്രതികളാണ്.

സൈജുകുറുപ്പ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അഭിലാഷം. രണ്ടുകോടി 25 ലക്ഷത്തിന് ചിത്രം പൂര്‍ത്തിയാക്കാമെന്നായിരുന്നു സംവിധായകന്‍ ഷംസുദ്ദീന്‍ നിര്‍മാതാവിനെ അറിയിച്ചത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നേകാല്‍ കോടി രൂപ ചെലവായെന്നും നിര്‍മാതാവ് പറയുന്നു. തന്നെ കബളിപ്പിച്ചെന്നും വിശ്വാസവഞ്ചന കാട്ടിയെന്നും കാണിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മാതാവ് പരാതി നല്‍കിയത്.

മാസ്റ്റര്‍ ഔട്ട് തന്റെ അനുവാദമില്ലാതെ മറ്റൊരുപാര്‍ട്ടിക്ക് മറിച്ച് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ഫ്രെബ്രുവരി രണ്ടിനാണ് നിര്‍മാതാവ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചിത്രം പുറത്തിറങ്ങിയത്.

Financial Fraud Case: Film Director Shamzu Zayba Arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാര്‍ സമയമാറ്റം മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം

'അംഗഭംഗം വന്ന പാളികള്‍ സ്ഥാപിക്കുന്നത് ശരിയല്ല'; തന്ത്രി ആവശ്യം ഹൈക്കോടതിയെ അറിയിക്കും

ഓര്‍മ്മകള്‍ക്ക് ലാല്‍ സലാം: ഇവിടെ കാണാം എകെജിയുടെ പോരാട്ട ജീവിതം; മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നിര്‍ണായകം, ബാര്‍ സമയമാറ്റം എല്‍ഡിഎഫ് അറിഞ്ഞില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാകിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ എത്തുമോ?; ഏഴ് ടീമുകള്‍ റെഡി; അവസാന ടീമീനെ ഇന്നറിയാം

SCROLL FOR NEXT