Arasan 
Entertainment

'ഇത് കണ്ടാല്‍ അനി കല്യാണം നിര്‍ത്തിവച്ച് വരും, പ്രാങ്ക് ആണെന്ന് പറഞ്ഞ് ഡിലീറ്റാക്കിക്കോ'; അരസനിലെ 'ഫയറ്' പാട്ടിന് ട്രോള്‍

' ഒരു വര്‍ഷം മൊത്തം ഈ നടത്തമാണോ ഷൂട്ട് ചെയ്‌തോണ്ടിരുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരിക്കുന്ന സിമ്പു-വെട്രിമാരന്‍ ചിത്രമാണ് അരസന്‍. വെട്രിമാരന്റെ ഐക്കോണിക് ചിത്രമായ വടചെന്നൈയുടെ യൂണിവേഴ്‌സില്‍ നിന്നുമുള്ള ചിത്രമാണ് അരസന്‍. വെട്രിയും സിലമ്പരസനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ കയ്യടികള്‍ക്ക് പകരം ഗ്ലിംപ്‌സ് വിഡിയോ നേരിടുന്നത് ട്രോളുകളാണ്. ഗ്ലിംപ്‌സ് വിഡിയോയിലെ പാട്ടാണ് ട്രോളുകള്‍ക്ക് ഇടവരുത്തിയിരിക്കുന്നത്. 'ഫയറ് ഫയറ്.. ദാസണ്ണന്‍ വന്താലേ ഫയറ്' എന്ന് തുടങ്ങുന്ന പാട്ടിനെ എടുത്തുടുക്കുകയാണ് സോഷ്യല്‍ മീഡിയ. യൂട്യൂബ് വിഡിയോയുടെ കമന്റിലും സോഷ്യല്‍ മീഡിയ പേജുകളിലുമെല്ലാം പരിഹാസവും ട്രോളുകളും നിറയുകയാണ്.

വിഡിയോയിലെ രംഗങ്ങളുമായി ചേരുന്നതല്ല പാട്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വെട്ടുകത്തിയുമായി നടന്നു വന്ന് വില്ലന്മാരെ അടിച്ചിടുന്ന സിമ്പുവാണ് വിഡിയോയിലുള്ളത്. മാസ് രംഗത്തെ കോമഡിയാക്കുന്നതാണ് പാട്ടെന്നാണ് വിമര്‍ശനം. അതേസമയം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് അല്ല ഈ പാട്ടൊരുക്കിയിരി്കകുന്നത്.

'അനിരുദ്ധ് കല്യാണം കഴിക്കാന്‍ പോയ തക്കത്തിന് വേറെയാരെങ്കിലും ചെയ്തതാണോ ഇത്, ഇത് കണ്ടാല്‍ അനിരുദ്ധ് കല്യാണം നിര്‍ത്തിവച്ച് വരും, കൂടുതല്‍ പേര്‍ കാണും മുമ്പ് ഫാന്‍ മെയ്ഡ് ആണെന്ന് പറഞ്ഞ് ഡിലീറ്റാക്ക്, ഇത് ഒറിജിനല്‍ ആണെന്ന് വിശ്വസിക്കാനാകുന്നില്ല, പ്രാങ്ക് ആണെന്ന് പറഞ്ഞേക്ക്, നെഗറ്റീവ് മാര്‍ക്കറ്റിങ് ആണെന്ന് കരുതിയേക്കാം, ഒരു വര്‍ഷം മൊത്തം ഈ നടത്തമാണോ ഷൂട്ട് ചെയ്‌തോണ്ടിരുന്നത്' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

അതേസമയം 808 എന്നറിയപ്പെടുന്ന തേജസ് കൃഷ്ണയാണ് പാട്ടൊരുക്കിയിരിക്കുന്നത്. അടയാര്‍ ഗാന ഹരിയാണ് വരികളെഴുതിയിരിക്കുന്നത്. ഗാന പാട്ടുകളുടെ രീതിയിലാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്. ഇതാകാം ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ചിലര്‍ പറയുന്നു. അരസന്‍ 2027 ല്‍ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിജയ് സേതുപതി, പ്രിയങ്ക മോഹന്‍, യോഗി ബാബു, ആന്‍ഡ്രിയ ജെറമിയ, സമുദ്രകനി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Fire Glimpse from Arasan gets trolled in social media. Silambarasan starrer to hit theatres in 2027.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; 12കാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

തെങ്ങില്‍ കായ്ഫലം കൂട്ടാന്‍ ജൈവവളം മാത്രം പോരാ; 'എന്‍പികെ'യും സൂക്ഷ്മ പോഷകങ്ങളും പ്രധാനം

ഫോർട്ട് കൊച്ചി കഫേ വിവാദം; പ്രധാനമന്ത്രിയോടും അമിത് ഷായോടും പിന്തുണ തേടി യൂട്യൂബർ അമൃത് സിങ് ഡാരൻ