ഷെയിൻ നിഗം-ആര്‍ ശ്രീലേഖ 
Entertainment

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്!

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഷെയ്ന്‍ നിഗം നായകനായ 'ദൃഢം', 'ഭൂതകാലം' എന്നീ ചിത്രങ്ങള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടില്‍ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു താന്‍ കഥയ്ക്ക് നല്‍കിയ പേരെന്നും ശ്രീലേഖ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ശ്രീലേഖയുടെ പ്രതികരണം

'ദൃഢം എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല'- ശ്രീലേഖയുടെ കുറിപ്പില്‍ പറയുന്നു

മൂന്ന് വര്‍ഷം മുമ്പ് യൂട്യൂബ് ചാനലില്‍ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം എന്നാണ് ശ്രീലേഖയുടെ മറ്റൊരു ആരോപണം. രണ്ടു സിനിമകളിലേയും നായകനായ ഷെയ്ന്‍ നിഗത്തെ 'പറവ' കണ്ടപ്പോള്‍ മുതല്‍ തനിക്ക് ഇഷ്ടമാണ്. തനിക്കൊപ്പം ജോലി ചെയ്ത, താന്‍ സഹോദരനായി കാണുന്ന പൊലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്നിനെ കാണാന്‍ എന്നതാണ് ഇതിന് കാരണം എന്നും മുഹമ്മദ് എന്നാണ് ഈ പൊലീസുകാരന്റെ പേരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.

https://youtu.be/xjaz_VjXons?si=-XniMmBERoPN-paO

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ.

എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

Former IPS Officer R Sreelekha Accuses Makers of Shane Nigam Starrers 'Dridam' and 'Bhoothakaalam' of Story Theft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്ദീപ് നായരല്ല, നായിക്; ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT