Chethan Dsouza Instagram
Entertainment

'എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്'; പരാതികളും ഒഴികഴിവുകളുമില്ല, നസ്രിയയെ പ്രശംസിച്ച് സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ

ആക്ഷൻ സിനിമകളുടെ ലോകത്തേക്കുള്ള നസ്രിയയുടെ യാത്ര ഇവിടെ തുടങ്ങുകയാണെന്നും താരത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

സൂര്യ നായകനായെത്തിയ സീൻ എന്ന തമിഴ് ചിത്രത്തിലെ നസ്രിയയുടെ ആക്ഷൻ രം​ഗങ്ങൾ കൈയ്യടിനേടുകയാണ്. താരത്തിന്റെ പുതിയ ആക്ഷൻ പരീക്ഷണങ്ങളെക്കുറിച്ചും സൂചനനൽകുകയാണ് പ്രശസ്ത സ്റ്റണ്ട് ഡയറക്ടറും ആക്ഷൻ കൊറിയോഗ്രാഫറുമായ ചേതൻ ഡിസൂസ. നസ്രിയയ്ക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഇസ്റ്റ​ഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്' എന്ന വിശേഷണത്തോടെയാണ് ചേതൻ നസ്രിയയെ പ്രശംസിച്ചത്. നസ്രിയയ്ക്കൊപ്പം ജോലി ചെയ്യുന്നത് ഏറെ സന്തോഷകരമായ അനുഭവമാണെന്നും ഓരോ ചലനവും മികച്ചതാക്കാൻ അവർ കാണിച്ച താൽപര്യവും പഠിക്കാനുള്ള മനസ്സുമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം കുറിച്ചു.

Chethan Dsouza

ആക്ഷൻ സിനിമകളുടെ ലോകത്തേക്കുള്ള നസ്രിയയുടെ യാത്ര ഇവിടെ തുടങ്ങുകയാണെന്നും താരത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേതന്റെ കുറിപ്പ് പുറത്തുവന്നതോടെ നസ്രിയയുടെ പുതിയ ആക്ഷൻ അവതാരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏത് ചിത്രത്തിന് വേണ്ടിയാണ് താരം ആക്ഷൻ പരിശീലനം നടത്തിയതെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ചേതന്റെ വാക്കുകൾ

"എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്! നസ്രിയയ്ക്കൊപ്പം ജോലി ചെയ്യുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഓരോ ചലനവും പഠിക്കാനും ഏറ്റവും മികച്ചത് നൽകാനുമുള്ള അവളുടെ മനസ്സാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. പരാതികളില്ല, ഒഴികഴിവുകളില്ല, പകരം പൂർണമായ അർപ്പണബോധവും പരിശ്രമവും മാത്രം. എന്റെ ജോലി അവൾ ഏറെ എളുപ്പമാക്കി. ആക്ഷന്റെ ലോകത്തേക്കുള്ള നിന്റെ യാത്ര ഇവിടെ തുടങ്ങുകയാണ്! നിന്നെയോർത്ത് ഏറെ അഭിമാനം തോന്നുന്നു, നസ്!"

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ് ചേതൻ ഡിസൂസ. സോഫ്റ്റ്‌വെയർ എൻജിനീയറായുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമയുടെ ലോകത്തേക്ക് എത്തിയത്. പിന്നീട് സ്റ്റണ്ട് ഡയറക്ഷൻ, ആക്ഷൻ ഡിസൈൻ, ഫൈറ്റ് കൊറിയോഗ്രഫി എന്നീ മേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തുകയായിരുന്നു.

ദക്ഷിണേന്ത്യൻ സിനിമകളിലെ നിരവധി ശ്രദ്ധേയമായ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ ചേതന്റെ പ്രവർത്തനമുണ്ട്. ജിത്തു മാധവന്റെ തന്നെ സംവിധാനത്തിൽ ഫഹദ് നായകനായെത്തിയ ആവേശത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതും ചേതനായിരുന്നു. 'ഡ്രാഗൺ', 'ജയിലർ 2', 'ഫൗസി' തുടങ്ങിയ ചിത്രങ്ങളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

'ബാംഗ്ലൂർ ഡേയ്സ്', 'ഓം ശാന്തി ഓശാന', 'നേരം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ. വിവാഹശേഷം സിനിമയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്ന താരം, പുതിയ ആക്ഷൻ പരിശീലനത്തിലൂടെ മറ്റൊരു പ്രകടന മേഖലയിലേക്ക് കടക്കുമെന്ന സൂചനയാണ് ചേതന്റെ പോസ്റ്റ് നൽകുന്നത്. നസ്രിയയുടെ അടുത്ത ചിത്രത്തിൽ ആക്ഷൻ രംഗങ്ങളുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Stunt director Chethan D'Souza praises Nazriya Nazim's dedication and willingness to learn action choreography, hinting at her possible entry into action roles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാബറി മസ്ജിദാണ് ഹൃദയത്തില്‍; സിഖ് കലാപത്തെ കുറിച്ച് എഴുതിയത് തെറ്റ്; ബോഫോഴ്‌സിനെ കുറിച്ച് മിണ്ടാട്ടമില്ല'

"സ്ഥിരമുള്ള വഴക്കാണെന്ന് കരുതി,ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട് ഞെട്ടി"; മട്ടന്നൂര്‍ കൊലപാതകത്തില്‍ പരിസരവാസികള്‍

തിരൂർ ജില്ല വേണം; 16 യുഡിഎഫ് എംഎൽഎമാർക്ക് എസ്‌ഡിപിഐയുടെ മുന്നറിയിപ്പ്; ഭീഷണി വിലപ്പോവില്ലെന്ന് മുസ്‌ലിം ലീഗ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം; 8.6 ശതമാനം വരെ പലിശ; ബാങ്കുകളുടെ പട്ടിക

അച്ഛന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ല: സുപ്രീംകോടതി