Gatta Kusthi 2 വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഗാട്ട കുസ്തി 2’ വിജയ കുതിപ്പ് തുടരുന്നു; ചിത്രത്തിലെ 'ഹൗസ് ഹസ്ബൻഡ്' വിഡിയോ ഗാനം പുറത്ത്

ചിത്രം വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ 'ഹൗസ് ഹസ്ബൻഡ്' വീഡിയോ ഗാനം പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തീയറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്.

ചിത്രം കേരളത്തിലെ തീയറ്ററുകളിൽ എത്തിച്ചത് ഇ4 എൻ്റർടെയിൻമെൻ്റ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ രസകരമായ ഒരു ഗാനമാണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്ന ഹൗസ് ഹസ്ബൻഡ്. ചിത്രത്തിലെ വിഷ്ണു വിശാൽ കഥാപാത്രത്തെ ഏറെ സരസമായി അവതരിപ്പിക്കുക ഗാനം കൂടിയാണിത്.

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. തമിഴ്നാടിന് പുറമേ, കേരളത്തിലെ തിയറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം കഥ പറയുന്നത്. ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ,

എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി.

Gatta Kusthi 2 House Husband Video Song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാപ്പനംകോട് നിന്ന് സെക്രട്ടേറിയറ്റ്, ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കലേക്ക്, തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍

അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും പുറത്ത്; പിന്നാലെ ഇന്ത്യന്‍ താരത്തിന്റെ കുറിപ്പ്

'നാൻ ഇങ്ക താൻ ഇറുക്കേ'; 'ചെന്നൈ വിട്ട് മുംബൈയിലേക്ക് മാറിയോ ?', ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി സൂര്യ

PSC: മലബാർ സിമന്റ്സിൽ അവസരം; കോമ്പൗണ്ടർ തസ്തിക, ഇപ്പോൾ അപേക്ഷിക്കാം!

'തന്നോട് ഞങ്ങള്‍ക്ക് ദേഷ്യമാണ്, സൂപ്പര്‍ ഹിറ്റാകേണ്ട സിനിമയെ താന്‍ പരാജയപ്പെടുത്തി'; സംവിധായകന്‍ പറഞ്ഞതിനെപ്പറ്റി ലാല്‍ ജോസ്