ജിഷിൻ/ ഇൻസ്റ്റ​ഗ്രാം, ​ഗായത്രി/ വിഡിയോയിൽ നിന്ന് 
Entertainment

ഗായത്രി സുരേഷിന്റെ കൂടെയുണ്ടായിരുന്ന ജിഷിൻ ഞാൻ അല്ല, എനിക്കാണ് ചീത്ത വിളി മുഴുവൻ; വിഡിയോയുമായി സീരിയൽ താരം

'ഇവനും ഡിവോഴ്സ് ആകാൻ പോവുകയാണല്ലേ എന്നാണ് മറ്റു ചിലരുടെ കമന്റുകൾ'

സമകാലിക മലയാളം ഡെസ്ക്

ടി ​ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടത് വലിയ വിവാദങ്ങൾക്കാണ് കാരണമായത്. അതിനിടെ ​ഗായത്രിയുടെ കൂടെ അന്ന് വാഹമോടിച്ചവരെക്കുറിച്ചും അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. സീരിയൽ നടൻ ജിഷിൻ മോഹൻ ആണ് കൂടെയുണ്ടായിരുന്നത് എന്ന തരത്തിൽ ചില വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ വ്യാജവാർത്തകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ജിഷിൻ. ​ഗായത്രിയുടെ കൂടെയുണ്ടായിരുന്നത് താനല്ല എന്നാണ് താരം ഇൻസ്റ്റ​ഗ്രാം ലൈവിലൂടെ വ്യക്തമാക്കിയത്. 

മദ്യപിക്കാറില്ല, നേരത്തെയും കാലത്തേയും വീട്ടിൽ കയറും

ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്‌സിഡന്റ് വിഡിയോയിൽ പറയുന്ന ആ "ജിഷിൻ" ഞാനല്ല സൂർത്തുക്കളെ- എന്ന അടിക്കുറിപ്പിലാണ് ജിഷിൻ വിഡിയോ പങ്കുവെച്ചത്. 'നടി ​ഗായത്രി സുരേഷിന്റെ കൂടെയുണ്ടായിരുന്ന ജിഷിൻ ഞാൻ അല്ലെന്ന് പറയാനാണ് ലൈവ് വന്നത്. ചില വിഡിയോകൾ ഞാൻ നോക്കിയപ്പോൾ സീരിയൽ നടൻ ജിഷിൻ മോഹൻ ആണെന്നാണ് അതിൽ പറയുന്നത്. ആളിന്റെ മുഖമൊന്നും കാണുന്നില്ല. അതെന്താണ് എന്റെ പേര് പറയുന്നത് എന്നു കരുതി. ഈ പേര് തന്നെ റെയറാണ്. അതുകൊണ്ട് ആശ്വസിച്ചുനിൽക്കുവായിരുന്നു. കുറേപേർക്ക് ഈ പേരുണ്ടെന്ന് ഇപ്പോൾ മനസിലായി. ഓൺലൈൻ മാധ്യമങ്ങളുടെ അടിയിൽ വരുന്ന കമന്റുകൾ മുഴുവൻ എന്നെ ചീത്ത വിളിച്ചുകൊണ്ടാണ്. ഒരാളെ ഇങ്ങനെ തേജോവധം ചെയ്യുകയാണ്. 

മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത്. അതിനൊന്നും സമയമില്ല മക്കളെ. എല്ലാവരുടെയും വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കാണുന്നത്. അതിന്‍റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകൾ ഇട്ടു നശിപ്പിക്കരുത്. ഇതൊക്കെ വിശ്വസിക്കുന്ന പ്രേക്ഷകർക്കുവേണ്ടിയാണ് ഞാൻ വിഡിയോ ചെയ്തത്. ഞാൻ മദ്യപിക്കാത്ത ഒരാളാണ്. മുൻപ് മദ്യപിച്ചിരുന്നു. ഇപ്പോൾ തീരെ ഇല്ല. നേരത്തും കാലത്തും വീട്ടിൽ കയറുന്ന ആളാണ്. അതൊക്കെ വേറെ കാര്യം. നിങ്ങൾ വാർത്ത വളച്ചൊടിച്ച് കൊടുക്കുമ്പോൾ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓർക്കണം. എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുന്നുണ്ടി വരുന്നത് അമ്മയെ വളരെ അധികം വേദനിപ്പിക്കുന്നുണ്ട്. ഇവനും ഡിവോഴ്സ് ആകാൻ പോവുകയാണല്ലേ എന്നാണ് മറ്റു ചിലരുടെ കമന്റുകൾ. ആളുകളെ കുറ്റപ്പെടുത്തുന്നില്ല അത്തരത്തിലായിരുന്നു അതിന്റെ ഹെഡിങ്ങുകൾ. എന്റെ ​ഗർഭം ഇങ്ങനല്ല എന്നു പറയുന്നതുപോലെ ആ ജിഷിൻ ഞാൻ അല്ല.- ജിഷിൻ ലൈവിൽ പറഞ്ഞു. നിരവധി പേരാണ് ജിഷിന് പിന്തുണയുമായി രം​ഗത്തെത്തിയത്. 

ഇടിച്ചിട്ടും വണ്ടി നിർത്തിയില്ല

ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയതിനെ തുടർന്ന് ഇരുവരെയും പിന്തുടർന്ന് വഴിയിൽ തടഞ്ഞുവച്ച വിഡിയോ ആണ് വൈറലായത്. പിന്നീട് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് ​ഗായത്രി തന്നെ സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ ​ഗായത്രിയുടെ കാർ നിർത്താതെ പോയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് തന്നെയാണ് നടിക്ക് നേരെ ഉയരുന്ന വിമർശനത്തിന്റെ പ്രധാന കാരണവും. ടെൻഷനായിട്ടാണ് വണ്ടി നിർത്താതിരുന്നത് എന്നായിരുന്നു നടിയുടെ അദ്യ പ്രതികരണം. എന്നാ‌ൽ പുതുതായി നൽകിയ അഭിമുഖത്തിൽ കാക്കനാട് ഭാ​ഗത്തേക്കാണ് തങ്ങൾ യാത്രചെയ്തതെന്നും ആ സമയത്ത് നല്ല തിരക്കായിരുന്നെന്നും നിർത്താൻ കഴിഞ്ഞില്ലെന്നും നടി വിശദീകരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

SCROLL FOR NEXT