Girish AD, Nivin Pauly 
Entertainment

'സ്‌ക്രിപ്റ്റില്‍ കരയണം എന്ന് മാത്രം, എങ്ങനെ കരയണമെന്ന് നിവിനോട് പറഞ്ഞിരുന്നില്ല'; ഉള്ള് പൊള്ളിച്ച രംഗത്തെപ്പറ്റി ഗിരീഷ് എഡി

നിവിന്റെ കരച്ചിലിന് ഭയങ്കര ഫീലാണ്...

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളി-മമിത ബൈജു കോമ്പോയില്‍ പുറത്തിറങ്ങിയ ചിത്രം ആറ് ദിവസം കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. നിവിന്റെ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനവും കയ്യടി നേടുകയാണ്. കോമഡി സീനുകളില്‍ പൊട്ടിച്ചിരിപ്പിക്കുന്നത് പോലെ വൈകാരിക രംഗങ്ങളില്‍ കണ്ണ് നനയ്ക്കാനും നിവിന്‍ പോളിയ്ക്ക് സാധിക്കുന്നുണ്ട്. ചിത്രത്തില്‍ നിവിന്‍ പോളി കരയുന്ന രംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എഡി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

'പുള്ളി കരയണം. കരയുന്നു എന്നാണ് തിരക്കഥയിലുള്ളത്. എങ്ങനെ കരയണമെന്നില്ലായിരുന്നു. പല തരത്തിലുള്ള കരച്ചിലുകളുണ്ടല്ലോ. വാവിട്ട് കരയാം, സിനിമ കരച്ചില്‍ കരയാം. ചേട്ടാ ഇങ്ങനെ തന്നെ കരയണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ചേട്ടാ കരയണം എന്നേ പറഞ്ഞുള്ളൂ. എടാ ജസ്റ്റ് കരഞ്ഞാ പോരെ എന്ന് ചോദിച്ചു. ചേട്ടന്‍ കരയൂ, നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. പുള്ളി ഒരു സാധനം ഇട്ടു. കരഞ്ഞു. എനിക്ക് ഒക്കെയായിരുന്നു. പക്ഷെ അന്നേരം നമുക്ക് ഒന്നും തോന്നിയിരുന്നില്ല. സീന്‍ എടുത്തു, ഒക്കെ' ഗിരീഷ് പറയുന്നു.

''എഡിറ്റ് ചെയ്തപ്പോള്‍, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ വലിച്ചിട്ടു. പിന്നെ അത് ഫ്രെയിം ചെയ്തിരിക്കുന്നതും അങ്ങനെയാണ്. അവരെ രണ്ട് പേരേയും ഐസൊലേറ്റ് ചെയ്‌തൊക്കെയാണ് ഫ്രെയിം വച്ചിരിക്കുന്നത്. അത് കണ്ടപ്പോള്‍ ആ കരച്ചിലില്‍ ഭയങ്കര ഫീല്‍ വന്നു. പുള്ളിയോട് നമ്മള്‍ ഭയങ്കരമായി സിമ്പതൈസ് ചെയ്യാന്‍ തുടങ്ങി. ഷൂട്ട് ചെയ്യുമ്പോള്‍ ഇതൊന്നും ഫീല്‍ ചെയ്യുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ചില കോമഡികളൊക്കെ ചിലപ്പോള്‍ വര്‍ക്കാകുമെന്ന് മനസിലാകും. പക്ഷെ ഇതിന്റെ ഫീല്‍ എങ്ങനെയാണെന്ന് അപ്പോള്‍ അറിയാന്‍ പറ്റില്ല'' എന്നും ഗിരീഷ് എഡി പറയുന്നു.

Girish AD about Nivin Pauly crying in an emotional scene in Bethlehem Kudumba Unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല്‍ താഴെ

ബിയര്‍ കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്‍...; നിയമസഭയ്ക്കുള്ളില്‍ നിരോധിത വസ്തുക്കള്‍ എത്തിയത് പലതവണ!