Scene 
Entertainment

ഡിഎസ്പി ഇമ്പരാജായി സൂര്യ; ആരാധകര്‍ കാത്തിരുന്ന ഗ്ലിംപ്‌സ് വിഡിയോ എത്തി; തീയിട്ട് സുഷിന്റെ മ്യൂസിക്!

ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സീന്‍'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരുന്ന സീനിലെ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വിട്ടു. ജിത്തു മാധവന്‍ ഒരുക്കുന്ന സിനിമയിലെ സൂര്യയുടെ കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഡിഎസ്പി ഇമ്പരാജ് എന്ന കഥാപാത്രമായാണ് സൂര്യയെത്തുന്നത്. മാസിനൊപ്പം കോമഡിയുമായി, കംപ്ലീറ്റ് എന്റര്‍ടെയ്‌നിങ് ആയൊരു കഥാപാത്രത്തെയാകും സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ഗ്ലിംപ്‌സ് നല്‍കുന്ന സൂചന.

ഴഗരം സ്റ്റുഡിയോസിന്റെയും 2ഉ എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ രീതിയില്‍, രസകരമായാണ് ഈ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നതെന്നും ടീസര്‍ കാണിച്ചു തരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും, രണ്ടു ഗാനങ്ങളും നേരത്തെ പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ 'ആതി ഇവ യാരാ' എന്ന ഗാനവും, ''എയ്‌റോപ്ലെയിന്‍ ' എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'സീന്‍'. വമ്പന്‍ റിലീസായി ആണ് ചിത്രം കേരളത്തില്‍ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സീന്‍'. ജിത്തു മാധവനും സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'സീനി'നുണ്ട്. മലയാളത്തില്‍ ചെയ്ത 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

സൂര്യയുടെ മാസ് രംഗങ്ങള്‍ക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സ്‌റ്റൈലിഷ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കറുപ്പ്', 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ ലക്ഷ്യമിട്ടാണ് സീനുമായി സൂര്യ എത്തുന്നത്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.

Glimpse of Suriya from Scene is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

മിന്നും ബൗളിങുമായി കേരളം; 'ഉഷ്ണിച്ച്' കരുത്തരായ ബം​ഗാൾ

'മുസ്ലിം കഥാപാത്രങ്ങള്‍ എത്തി നോക്കാത്ത ഗിരീഷ് എഡി സിനിമകള്‍'; ചര്‍ച്ചയായി കുറിപ്പ്

'ഔട്ട്' അല്ല 'നോട്ടൗട്ട്'; ജയിച്ച ഇംഗ്ലണ്ട് 'തോറ്റു', തോറ്റ പാകിസ്ഥാന്‍ 'ജയിച്ചു'!

മുസ്ലിം സമുദായത്തെ തീവ്രവാദികളായി മുദ്രകുത്തരുത്: മുഖ്യമന്ത്രി വിഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഎം; പിന്തുണച്ച് കെ.പി നൗഷാദ് അലി എംഎൽഎ