ഗോപി സുന്ദർ, അമൃത സുരേഷ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഒരു വർഷം', കയ്യിൽ പൂമാലയും പിടിച്ച് അമൃതയും ​ഗോപിയും; ഇവർ എപ്പോഴാണ് വിവാഹിതരായതെന്ന് സോഷ്യൽമീഡിയ

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരുവരും വാർഷിക വിവ​രം  പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ച് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും. 'ഒരു വർഷം' എന്ന കുറിപ്പിനൊപ്പം ക്ഷേത്ര നടയിൽ കയ്യിൽ പൂമാലയും പിടിച്ച് ​നിൽക്കുന്ന ഇരുവരുടെയും പഴയ ചിത്രം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു  ഇക്കാര്യം അറിയിച്ചത്.

എന്നാൽ ചിത്രം കണ്ട് ആകെ ആശയക്കുഴപ്പത്തിലാണ് ആരാധകർ. ചിത്രത്തിന് താഴെ ഇവർ വിവാഹിതരായിരുന്നോ എന്ന തരത്തിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു. വിവാഹക്കാര്യത്തെ കുറിച്ച് താരങ്ങൾ ഇതുവരെ സ്ഥിരീകരണം നൽകിയിരുന്നില്ല. 

​ഗായിക അഭയ ഹിരണ്മയിക്കൊപ്പം ​ഗോപി സുന്ദർ ​ദീർഘനാളായി ലിവ് ഇൻ ടുഗെദർ ആയിരുന്നു. ബാലയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതും ​ഗോപി സുന്ദറുമായുള്ള പ്രണയവും അമൃതയെ ​ഗോസിപ്പ് കോളങ്ങളിൽ സജീവമാക്കി. രൂക്ഷമായ സൈബർ ആക്രമണമായിരുന്നു ഇരുവർക്കും നേരെയും ഉണ്ടായത്. ​ഗോപി സുന്ദറിനൊപ്പമാണ് അമൃതയും മകളും താമസം. ​ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് സോഷ്യൽമീഡിയ വഴിയാണ് അമൃത പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT