ഗോപി സുന്ദര്‍ 
Entertainment

'എപ്പോഴും എനിക്കൊപ്പമുണ്ട്, എന്നെ നോക്കുന്നുണ്ട്'; അമ്മയുടെ വിയോഗത്തില്‍ ഗോപി സുന്ദര്‍

മ്മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗോപി സുന്ദര്‍ കുറിപ്പ് പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. അമ്മയുടെ വിയോഗ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ ഗോപി സുന്ദര്‍ അറിയിച്ചു. അമ്മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗോപി സുന്ദര്‍ കുറിപ്പ് പങ്കുവെച്ചത്.

'അമ്മ എന്നും തന്റെ ശക്തിയും വഴി കാട്ടിയുമാണ്, സംഗീതത്തിലും സംഗീതത്തിന്റെ ഓരോ ചുവടുകളിലും ഹൃദയത്തിലും അമ്മ എന്നും ഉണ്ടാകുമെന്നും' അദ്ദേഹം പറഞ്ഞു.

'അമ്മ, നിങ്ങളെനിക്ക് ജീവിതം തന്നു, സ്നേഹവും എന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള കരുത്തും തന്നു. ഞാന്‍ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഓരോ നോട്ടിലും നിങ്ങളെനിക്ക് തന്ന സ്നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും ഞാന്‍ വെക്കുന്ന ഓരോ ചുവടിലും നിങ്ങളുണ്ട്. നിങ്ങളുടെ ആത്മാവ് സമാധാനം കണ്ടെത്തട്ടേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പക്ഷെ എനിക്കറിയാം നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്ന്, എന്നെ നോക്കുന്നുണ്ടെന്ന്. റെസ്റ്റ് ഇന്‍ പീസ് അമ്മ. നിങ്ങള്‍ എന്നും എന്റെ കരുത്തും മാര്‍ഗദീപവുമായിരിക്കും'' എന്നായിരുന്നു ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളിലൂടെ അനുശോചനം അറിയിക്കുന്നത്. ഗായിക അമൃത സുരേഷും കമന്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരില്‍ വച്ചാണ് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് മരണപ്പെടുന്നത്. 65 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !