​ഗോപി സുന്ദറും അഭയ ഹിരൺമയിയും/ ഫേയ്സ്ബുക്ക് 
Entertainment

'12 വര്‍ഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു'

‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’

Author : സമകാലിക മലയാളം ഡെസ്ക്

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അദ്ദേഹത്തിന്റെ പങ്കാളിയും ​ഗായികയുമായ അഭയ ഹിരൺമയിയും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. കുറച്ചു ദിവസം മുൻപാണ് ഹിരൺമയിക്കു പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് താഴെയുള്ള ​ഗോപി സുന്ദറിന്റെ മറുപടി വൈറലായത്. ഇപ്പോൾ ഇതാ ഇരുവരേയും അധിക്ഷേപിച്ചുകൊണ്ടുള്ള മറ്റൊരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’ എന്നായിരുന്നു മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നു കമന്റ് വന്നത്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വര്‍ഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു’ എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്. ​ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ​ഗോപി സുന്ദറിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. 

അഭയ ഹിരൺമയിയുടെ പിറന്നാളിനു പഴയ ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്. ഇതിനു താഴെ ‘ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. ഇതിന് കടുത്ത ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് പിന്നാലെയാണ് അഭയ ഹിരൺമയിക്കൊപ്പമുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT