Gowrie krishnan  
Entertainment

'അമ്മച്ചി ലുക്ക് ആയല്ലോ'; അതിരുവിട്ട ബോഡി ഷെയ്മിങ്; മേക്കോവറിലൂടെ മറുപടി നല്‍കി ഗൗരി കൃഷ്ണന്‍

താരം പങ്കുവച്ച മേക്കോവര്‍ വിഡിയോ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഗൗരി താരമാകുന്നത്. അനിയത്തിയിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് പൗര്‍ണമിത്തിങ്കളിലൂടെയാണ് താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗൗരി. താരം പങ്കുവച്ച മേക്കോവര്‍ വിഡിയോ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണിപ്പോള്‍.

തന്റെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും താഴെ വന്ന കമന്റുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഗൗരിയുടെ പ്രിതകരണം. 'അമ്മച്ചി ലുക്കായി, തള്ളച്ചി' എന്നിങ്ങനെ വളരെ മോശം ഭാഷയിലുള്ള ബോഡി ഷെയ്മിങിനാണ് താരം ഇരയായത്. ഈ കമന്റുകള്‍ കാണിച്ചു തന്ന ശേഷം ഇനി എന്റെ ഊഴമാണെന്ന് പറഞ്ഞാണ് ഗൗരി തന്റെ ട്രാന്‍സ്ഫര്‍മേഷന്‍ പങ്കുവെക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

പിന്നാലെ വിഡിയോയില്‍ കാണുന്നത് വണ്ണം കുറയ്ക്കാനായി കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്ന ഗൗരിയെയാണ്. തുടക്കത്തില്‍ ബാലന്‍സ് ചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്ന ഗൗരിയില്‍ നിന്നും വളരെ കൂളായി വര്‍ക്കൗട്ട് ചെയ്യുന്ന ഗൗരിയിലേക്കുള്ള മാറ്റം വിഡിയോയില്‍ കാണാം. വിമര്‍ശകര്‍ക്കുള്ള ഗൗരിയുടെ മറുപടിയാണ് ഈ മാറ്റം. ഒടുവില്‍ തനിക്ക് ഇപ്പോള്‍ ലഭിക്കുന്ന കമന്റുകളും ഗൗരി പങ്കുവെക്കുന്നുണ്ട്.

തന്റെ വെയ്റ്റ് ലോസ് ജേണിയെക്കുറിച്ച് നേരത്തെ ഗൗരി വിഡിയോയിലൂടെ സംസാരിച്ചിരുന്നു. തടിച്ചിരുന്നപ്പോള്‍ തനിക്ക് ധാരാളം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നുവെന്നും ഗൗരി പറഞ്ഞിരുന്നു. ശരീരഭാരം കൂടിയിരുന്നപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ട്, നടക്കുമ്പോള്‍ കിതപ്പ്, മുട്ടുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഗൗരി പറഞ്ഞിരുന്നു. അഞ്ചാറ് മാസത്തിനുള്ളില്‍ താന്‍ 10 കിലോയോളം കുറച്ച് 56-58 കിലോയിലെത്തിയെന്നും താരം പറഞ്ഞിരുന്നു.

Gowrie krishnan gives reply to bodyshaming with her makeover.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌ക്വാഷില്‍ ഇന്ത്യക്ക് വെള്ളി; അഭയ് സിങ് ഫൈനലിൽ വീണു

സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളുമായി സുഹൃത്തുക്കളുടെ കളി: തിരുവോണം ബംപർ തങ്ങൾക്കല്ലെന്ന് രാഗേഷും സാഹിബും; 30 കോടിയുടെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്

'വിജയ്‌യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'

വിത്ത് പാകി 50 ദിവസത്തില്‍ വിളവെടുക്കാം; ബീന്‍സ് എളുപ്പത്തില്‍ വളര്‍ത്താം

‘പതിനാറ് ശ്രാദ്ധങ്ങൾ’, പൂർവ്വിക സ്മരണയുടെ പുണ്യകാലം; പിതൃപക്ഷം ഒക്ടോബർ 10 വരെ, ശുഭകാര്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നതെന്തു കൊണ്ട്?