പോസ്റ്ററിനായി ഹന്നയുടേയും കലേഷിന്റേയും ശരീരത്തിൽ ബോഡി ആർട്ട് ചെയ്യുന്നു  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ശരീരത്തിൽ സൂര്യകാന്തിയും തുമ്പിയും; ടോപ് ലെസ്സായി ഹന്നാ റെജി കോശി- വിഡിയോ

ഫസ്റ്റ് ലുക്കിന്റെ ബിഹൈൻഡ് ദ് സീൻ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെ സോഷ്യൽ മീഡിയയിൻ വൈറലായി മാറിയ പോസ്റ്ററാണ് ഫെയ്സസ് എന്ന സിനിമയിലേത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും ബോഡി ആർട്ടിലാണ് പോസ്റ്ററിൽ എത്തിയത്. ടോപ്ലസ്സായ ഇരുവരുടേയും ശരീരത്തിൽ പൂവിൽ നിന്ന് തേൻ കുടിക്കുന്ന ചിത്രശലഭത്തെയാണ് വരച്ചുവെച്ചത്. ഇപ്പോൾ ഫസ്റ്റ് ലുക്കിന്റെ ബിഹൈൻഡ് ദ് സീൻ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സൂര്യകാന്തിപ്പൂവും തുമ്പിയുമാണ് ചിത്രത്തിലുള്ളത്. വരക്കാനുള്ള ചിത്രം ഡിസൈൻ ചെയ്തതിനു ശേഷം ബോഡി പെയ്ന്റിങ് കലാകാരന്മാർ ഇരുവരുടേയും ദേഹത്ത് ചിത്രം വരയ്ക്കുകയായിരുന്നു. വിഡിയോയിൽ ഒന്നാകെ ടോപ് ലസ്സായാണ് ഹന്ന പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റർ പോലെ തന്നെ ശ്രദ്ധനേടുകയാണ് അണിയറ വിഡിയോയും.

നവാ​ഗതനായ നീലേഷ് ഇ കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർജെ വിജിത, മറീന മൈക്കിൾ, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് കലേഷ്. SVKA മൂവീസിന്റെ ബാനറിൽ SKR, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്ന് നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT