Hansika Krishna വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചേച്ചിയുടെ കല്യാണം ഹൻസു കൊണ്ടുപോയി'; 'ഒരു സഹോദരിയായിരിക്കാൻ ഏറ്റവും മനോഹരമായ ദിവസം' എന്ന് താരം

മഞ്ഞ നിറത്തിലുള്ള ദാവണിയാണ് ഹൻസിക ധരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി അഹാന കൃഷ്ണയുടെയും ഛായാ​ഗ്രഹകൻ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങൾ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്‍റെ വിവാഹത്തിനായി അഹാന ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്‌തത്. അഹാനയെപ്പോലെ തന്നെ അതീവ സുന്ദരികളായിട്ടായിരുന്നു സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരെയും അമ്മ സിന്ധുവിനെയും വിവാ​ഹ ദിവസം കാണാനായത്.

ഓരോരുത്തരും ഒന്നിനൊന്ന് മികച്ചതായിരുന്നുവെങ്കിലും അഹാനയുടെ ഏറ്റവും ഇളയ സഹോദരിയായ ഹൻസിക കൃഷ്ണയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഹൻസു എന്ന് വിളിക്കുന്ന ഹൻസികയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. മഞ്ഞ നിറത്തിലുള്ള ദാവണിയാണ് ഹൻസിക ധരിച്ചത്.

ഒരു സഹോദരിയായിരിക്കാൻ ഏറ്റവും മനോഹരമായ ദിവസം എന്നാണ് തന്റെ ചിത്രങ്ങൾ‌ക്കൊപ്പം ഹൻസിക കുറിച്ചത്. മേക്കപ്പും സ്റ്റെെലിങ്ങും കൂടിയായപ്പോൾ ഹൻസികയുടെ ലുക്ക് പൂർണമായി. വളരെ നന്നായിട്ടുണ്ട് എന്നാണ് ഹൻസികയുടെ ചിത്രങ്ങൾക്ക് അഹാന നൽകിയ കമന്റ്.

'കല്യാണം ഹൻസു കൊണ്ട് പോയി.. എല്ലാവരുടെ ഡ്രെസ്സിനെക്കാളും അടിപൊളി ആയിട്ടുണ്ട്', 'കൂട്ടത്തിൽ ഏറ്റവും മികച്ചത്', 'ദിയയുടെ കല്യാണത്തിന് അഹാനയും, അഹാനയുടെ കല്യാണത്തിന് ഹൻസികയും തൂക്കി'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ഇതുപോലെ സ്വപ്നതുല്യമായ വിവാഹം വേറെയില്ല എന്നാണ് ഹൻസിക അഹാനയുടെ വിവാഹചിത്രങ്ങൾക്ക് കമന്റായി കുറിച്ചത്. അതേസമയം അമല്‍ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി 2'വിൽ നായികയായി ഹൻസിക എത്തുന്നു എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു.

Hansika Krishna on her sister wedding, and her latest photos goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടോമിന്‍ ജെ തച്ചങ്കരി ജയിലിലേക്ക്‌; അനധികൃത സ്വത്ത് കേസില്‍ നാലുവര്‍ഷം തടവ്‌

​'ദാദ' സിനിമ ഷൂട്ടിങ്, ക്രിക്കറ്റ് പിച്ച് നശിപ്പിച്ചു! 'വിചിത്ര വാദം'; ഇം​ഗ്ലീഷ് ടീമിന് 6.43 ലക്ഷം രൂപ പിഴ

'രാഷ്ട്രീയ വിമര്‍ശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം'

വസ്ത്രങ്ങളുടെ ആയുസ് കുറയ്ക്കുന്ന 10 അബദ്ധങ്ങൾ, അലമാരയിൽ തുണി എങ്ങനെ സൂക്ഷിക്കണം

എംഎസ് സുബ്ബുലക്ഷ്മിയായി രശ്മിക മന്ദാന, 'എംഎസ് - എ ലെഗസി ഓൺ സ്‌ക്രീൻ' ബയോപിക് ഒരുങ്ങുന്നു; ക്ലാപ് അടിച്ച് കമൽ ഹാസൻ