'വോയ്‌സ് ഓഫ് സത്യനാഥൻ' പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക് 
Entertainment

മഴയെ തുടർന്ന് റിലീസ് നീട്ടി; 'വോയ്‌സ് ഓഫ് സത്യനാഥൻ' ജൂലൈ 28ന് തിയറ്ററുകളിൽ

വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് തീയതി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ഴയെ തുടർന്ന് സിനിമയുടെ റിലീസ് മാറ്റിവെച്ചു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന 'വോയ്‌സ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ റിലീസ് ആണ് നീട്ടിവെച്ചത്. ചിത്രം ജൂലൈ 28ന് റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് ജൂലൈ അവസാനത്തേക്ക് മാറ്റിയത്. ജൂലൈ 14നായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചത്.

ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദിലീപിനെ കൂടാതെ ജോജു ജോർജ്, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ അതിഥി താരമായി അനുശ്രീ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. അങ്കിത് മേനോൻ ആണ് ചിത്രത്തിന് വേണ്ടി ​ഗാനങ്ങൾ ഒരുക്കുന്നത്. സ്വരുപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

SCROLL FOR NEXT