അനുരാ​ഗ് കശ്യപ് ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ മുംബൈ വിടുകയാണ്; ബോളിവുഡിനോട് എനിക്കിപ്പോൾ വെറുപ്പാണ്'

ആക്ടിങ് വർക്‌ഷോപ്പുകൾ നടത്താനല്ല നടന്മാർക്ക് താല്പര്യം, മറിച്ച് ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് ഇൻഡസ്ട്രിയോട് തനിക്കിപ്പോൾ വെറുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

"ഇപ്പോൾ ഇവിടെയെനിക്ക് പരീക്ഷണം നടത്താൻ വളരെ ബുദ്ധിമുട്ടാണ്. കാരണം ഒന്ന് ചെലവാണ്, നിർമാതാക്കൾക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ചൊക്കെ ചിന്തിക്കേണ്ടി വരും. തുടക്കം മുതൽ തന്നെ, അതായത് സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ അതെങ്ങനെ വിൽക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു. അങ്ങനെ വരുമ്പോൾ സിനിമ നിർമിക്കുന്നതിന്റെ സന്തോഷം തന്നെ ഇല്ലാതാകുന്നു.

അതുകൊണ്ടാണ് അടുത്ത വർഷം മുംബൈ വിട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ദക്ഷിണേന്ത്യയിലേക്ക് പോകുന്നു. എനിക്ക് ഉത്തേജനം ലഭിക്കുന്നൊരിടത്തേക്ക് പോകാൻ ഞാനാ​ഗ്രഹിക്കുന്നു. അല്ലെങ്കിൽ ഒരു വൃദ്ധനായി ഞാൻ മരിക്കും. എന്റെ സ്വന്തം ഇൻഡസ്ട്രിയോട് എനിക്കിപ്പോൾ നിരാശയും വെറുപ്പും തോന്നുന്നു. ആ മാനസികാവസ്ഥയോടും എനിക്കിപ്പോൾ വെറുപ്പാണ്. നേരത്തെ ചെയ്ത കാര്യങ്ങൾ റീമേക്ക് ചെയ്യുന്നതിലാണ് അവരുടെ ചിന്ത.

പുതിയത് എന്തെങ്കിലും ചെയ്യാനോ പരീക്ഷിക്കാനോ റിസ്ക് എടുക്കാനോ ഒന്നും അവർക്ക് താല്പര്യമില്ല. ഉദാഹരണത്തിന്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ. അങ്ങനെയൊരു സിനിമയേക്കുറിച്ച് ബോളിവുഡ് ചിന്തിക്കുക പോലുമില്ല. പക്ഷേ ഹിറ്റായാൽ അത് റീമേക്ക് ചെയ്യുന്നതിനേക്കുറിച്ച് അവർ ചിന്തിക്കും. ആദ്യത്തെ തലമുറയിൽപ്പെട്ട അഭിനേതാക്കൾ വരെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും. ആർക്കും അഭിനയിക്കാൻ ആഗ്രഹമില്ല, എല്ലാവരും താരങ്ങളാകാൻ ആഗ്രഹിക്കുന്നു.

ബോളിവുഡ് എന്നെപ്പോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത്. ആക്ടിങ് വർക്‌ഷോപ്പുകൾ നടത്താനല്ല നടന്മാർക്ക് താല്പര്യം, മറിച്ച് ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ്. അഭിനേതാവായ ഒരാൾ, ഞാൻ സുഹൃത്തായി കരുതിയിരുന്ന ഒരാൾ, ഇപ്പോൾ എന്നെ പ്രേതത്തെ പോലെയാണ് കാണുന്നത്. ഇവിടെ കൂടുതലും അങ്ങനെ തന്നെയാണ്, പക്ഷേ മലയാളത്തിൽ അങ്ങനെയല്ല". -അനുരാ​ഗ് കശ്യപ് പറഞ്ഞു.

അടുത്തിടെ ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അനുരാ​ഗ് കശ്യപ് അഭിനയിച്ചിരുന്നു. ചിത്രത്തിൽ വില്ലനായാണ് താരമെത്തിയത്. വിജയ് സേതുപതി നായകനായെത്തിയ മഹാരാജ എന്ന ചിത്രത്തിലും വില്ലനായി അനുരാ​ഗ് കശ്യപാണ് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; ആ യാത്ര സഫലമാകും'; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

തുടര്‍ച്ചയായ രണ്ടാം വര്‍ഷം, സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ചിങ്ങമാസ പൂജ: ശബരിമലയില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായി നാട്ടുകാർ; പയ്യമ്പള്ളിയിൽ തലവേദനയായി 'കാക്ക വേട്ട'