ഗോപി സുന്ദറും മയോനിയും  ഫെയ്സ്ബുക്ക്
Entertainment

'നാണം കെട്ടവൻ എന്ന വിളിയിൽ അഭിമാനം, ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ': ഗോപി സുന്ദർ

താൻ മറ്റുള്ളവരെപ്പോലെ യഥാർത്ഥ സ്വഭാവം മറച്ചുപിടിച്ച് സന്തോഷം അഭിനയിച്ചല്ല ജീവിക്കുന്നത് എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

സം​ഗീതസംവിധായകൻ ​ഗോപി സുന്ദർ പലപ്പോഴും സോഷ്യൽ മീ‍ഡിയയിൽ പലപ്പോഴും രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാവാറുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്ത് മയോനിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു പിന്നാലെ വിമർശനം കടുത്തിരുന്നു. ഇപ്പോൾ തന്റെ വിമർശകർക്ക് നേരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ​ഗോപി സുന്ദർ. താൻ മറ്റുള്ളവരെപ്പോലെ യഥാർത്ഥ സ്വഭാവം മറച്ചുപിടിച്ച് സന്തോഷം അഭിനയിച്ചല്ല ജീവിക്കുന്നത് എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്. ധൈര്യമുണ്ടെങ്കിൽ തന്നെപ്പോലെ ജീവിക്കാനാണ് താരം പറഞ്ഞത്.

‘ആളുകൾ തങ്ങളുടെ യഥാർഥ സ്വഭാവം മറച്ചുപിടിച്ചും അടക്കിപ്പിടിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഭിനയിക്കുന്നു. പക്ഷേ, ഞാൻ അങ്ങനെ അഭിനയിക്കുന്നില്ല. ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നത്. ‘നാണംകെട്ടവൻ’ എന്ന് ആളുകൾ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ അവരുടെ അനുസരണക്കേടാണ് നാണക്കേടിലേക്കും ഒളിച്ചോട്ടത്തിലേക്കും നയിച്ചത്. സത്യത്തിൽ അവർ ആധികാരികമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്. ബൈബിൾ പറയുന്നതുപോലെ, ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹന്നാൻ 8:32). വെറും നാട്യത്തേക്കാൾ ദൈവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ. നമുക്ക് ആകെ ഒരു ജീവിതമേ ഉള്ളൂ. അതു പൂർണമായി ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവതം ജീവിക്കാൻ അനുവദിക്കൂ. എപ്പോഴും സമ്മതത്തെ മാനിക്കുക. സന്തോഷത്തോടെയിരിക്കൂ, യഥാർഥമായിരിക്കൂ. എല്ലാവർക്കും പുതുവത്സരാശംസകൾ.’- ​ഗോപി സുന്ദർ കുറിച്ചു.

പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് വിമർശിക്കപ്പെടുന്നത്. അഭയ ഹിരൺമയിയും അമൃത സുരേഷും തമ്മിലുള്ള ബന്ധം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് മയോനിയുമായി പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT