Vishal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒന്നുകിൽ പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടും, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും'; അവാർഡുകളെക്കുറിച്ച് വിശാൽ

7 കോടി ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല.

സമകാലിക മലയാളം ഡെസ്ക്

തമിഴകത്തിന്റെ പ്രിയപ്പെട്ട നടനാണ് വിശാൽ. നിലപാടുകൾ തുറന്നു പറഞ്ഞും വിശാൽ പലപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ വിശാൽ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല ഒരുക്കിയ സിനിമയാണ് അവൻ ഇവൻ. ചിത്രത്തിൽ വിശാൽ അവതരിപ്പിച്ച വാൾട്ടർ വണങ്കാമുടി എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം ലഭിക്കാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് വിശാൽ ഇപ്പോൾ.

വിശാൽ ഫിലിം ഫാക്ടറി സംഘടിപ്പിച്ച പ്രത്യേക അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. അവാർഡ് കിട്ടിയില്ലെന്ന വിഷമമില്ലെന്നും 7 കോടി ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല എന്നും വിശാൽ പറഞ്ഞു.

"അവൻ ഇവൻ, എന്ന ചിത്രത്തിലുടനീളം കോങ്കണ്ണ് വെച്ച് വളരെ കഷ്ടപ്പെട്ടാണ് ഞാൻ അഭിനയിച്ചത്. അതിനു സംവിധായകൻ ബാല സാർ എന്നെ അഭിനന്ദിച്ചതാണ് വലിയ ബഹുമതിയായി കരുതുന്നത്. അവാർഡ് കിട്ടിയില്ലെന്ന വിഷമമൊന്നും ഇല്ല, കാരണം എനിക്കതിൽ വിശ്വാസമില്ല. 7 കോടി ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല.

ഈ വിയോജിപ്പ് കാരണം അവാർഡ് നിശകളിൽ പങ്കെടുക്കാറില്ല. വീട്ടിൽ ആകെയുള്ളത് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ മാത്രമാണ്. എന്റെ സിനിമകൾ 100 ദിവസം ഓടുന്നതിനു കിട്ടുന്ന പ്രത്യേക ഷീൽഡ് ആണെങ്കിൽ അതിലൊരു അർഥമുണ്ട്, എന്നാൽ പുരസ്‌കാരങ്ങൾക്ക് ആ വിശ്വസനീയതയില്ല.

എനിക്ക് അവാർഡ് തരാനായി സമീപിക്കുന്നവരോടെല്ലാം ഞാൻ പറയാറുണ്ട് തരുന്ന അവാർഡ് ഞാൻ പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടും, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും എന്ന്. എന്നേക്കാൾ അർഹനായ മറ്റാർക്കെങ്കിലും കൊടുക്കട്ടെ, ചിലപ്പോൾ അവർക്ക് അതിൽ മൂല്യം ഉണ്ടാവാം.-" വിശാൽ പറഞ്ഞു. മകുടം ആണ് വിശാലിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ദുഷാര വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Cinema News: I do not believe in awards says Actor Vishal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, മുടി കൊഴിച്ചിൽ നിൽക്കും

'ആ കുട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; ബെഹ്‌റയെ വിളിച്ചത് പിടി തോമസല്ല, ഞാന്‍': ലാല്‍

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

SCROLL FOR NEXT