Paresh Rawal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിച്ചു! 15 ദിവസം ഇങ്ങനെ ചെയ്തു, എന്റെ കാലിന്റെ പരിക്ക് പെട്ടെന്ന് ഭേദമായി'; ചർച്ചയായി നടന്റെ വാക്കുകൾ

'ബിയർ സിപ്പ് ചെയ്ത് കുടിക്കുന്നത് പോലെ ഞാൻ പതിയെ കുടിച്ചു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കാലിനുണ്ടായ ഗുരുതരമായ പരിക്കിൽ നിന്ന് മുക്തി നേടുന്നതിനായി തുടർച്ചയായി 15 ദിവസത്തോളം താൻ സ്വന്തം മൂത്രം കുടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ പരേഷ് റാവൽ. നടൻ അജയ് ദേവ്​ഗണിന്റെ അച്ഛനും ആക്ഷൻ ഡയറക്ടറുമായ വീരു ദേവ്​ഗൺ ആണ് തന്നോട് ഇക്കാര്യം നിർദേശിച്ചതെന്നും പരേഷ് പറഞ്ഞു.

2025 ഏപ്രിലിൽ ദ് ലല്ലൻടോപ്പ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകളിപ്പോൾ‌ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. ഈ ഉപദേശം താൻ പിന്തുടർന്നുവെന്നും, തന്റെ മുറിവ് വളരെ വേഗത്തിൽ ഉണങ്ങിയത് കണ്ട് അത്ഭുതപ്പെട്ടുവെന്നും റാവൽ പറഞ്ഞു.

1996 ൽ പുറത്തിറങ്ങിയ സണ്ണി ഡിയോൾ ചിത്രം 'ഘതകിന്‍റെ’ ചിത്രീകരണത്തിനിടയില്‍ കാൽ വഴുതി വീണാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്. സഹപ്രവർത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തന്റെ കരിയർ തന്നെ അവസാനിച്ചു പോകുമെന്ന് ഭയന്ന ആ ദിവസങ്ങളെക്കുറിച്ചാണ് താരം മനസ് തുറന്നത്.

"ആശുപത്രിയിൽ കിടക്കവേ അന്തരിച്ച പ്രശസ്ത ആക്ഷൻ ഡയറക്ടറും നടന്‍ അജയ് ദേവ്ഗണിന്റെ അച്ഛനുമായ വീരു ദേവ്ഗണ്‍ പരേഷ് റാവലിനെ കാണാൻ എത്തിയിരുന്നു. പരിക്കിനേക്കുറിച്ച് അറിഞ്ഞ അദ്ദേഹമാണ് വിചിത്രമായ ‘വഴി’ ഉപദേശിച്ചത്. 'രാവിലെ എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിക്കുക, എല്ലാ ആക്ഷൻ ഫൈറ്റർമാരും ഇത് ചെയ്യാറുണ്ട്, യാതൊരു പ്രശ്നവും ഉണ്ടാകില്ല’ എന്നായിരുന്നു വീരു ദേവ്ഗണ്‍ നൽകിയ ഉപദേശം. കൂടാതെ മദ്യം, പുകയില, മാംസാഹാരം എന്നിവ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

തുടക്കത്തിൽ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും, പരിക്കിൽ നിന്ന് എത്രയും പെട്ടെന്ന് മോചിതനാകാന്‍ താന്‍ എന്തിനും തയ്യാറായിരുന്നുവെന്ന്" പരേഷ് റാവല്‍ പറയുന്നു. "പെട്ടെന്ന് വിഴുങ്ങാതെ, ബിയർ സിപ്പ് ചെയ്ത് കുടിക്കുന്നത് പോലെ ഞാൻ പതിയെ കുടിച്ചു. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് കൃത്യമായ രീതിയിൽ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം".- പരേഷ് റാവൽ പറഞ്ഞു.

"സാധാരണഗതിയിൽ ഈ പരിക്കിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ രണ്ടര മാസമെങ്കിലും വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ 15 ദിവസത്തെ ഈ ‘ചികിത്സ’യ്ക്ക് ശേഷം എക്സ്-റേ പരിശോധന നടത്തിയ ഡോക്ടർമാർ അമ്പരന്നു പോയി. ‘ഇത് എങ്ങനെ സംഭവിച്ചു ?.’ എന്ന് ഡോക്ടര്‍മാര്‍ എന്നോട് ചോദിച്ചു.

രണ്ടര മാസം കൊണ്ട് സുഖപ്പെടുമെന്ന് കരുതിയ പരിക്ക് ഒന്നര മാസം കൊണ്ട് ഭേദമായി. എനിക്ക് ജോലിയിലേക്ക് തിരികെ പോകാൻ സാധിച്ചു". - പരേഷ് റാവൽ കൂട്ടിച്ചേർത്തു. അതേസമയം, ഇത്തരം ചികിത്സാ രീതികൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

I drink my own urine says Actor Paresh Rawal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക്, ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധം, ഫോട്ടോഗ്രാഫര്‍; ഗുരുമൂര്‍ത്തി തൃശൂരില്‍ പിടിയില്‍

സമ്പാദ്യം, പെന്‍ഷന്‍...; ലക്ഷങ്ങള്‍ നേടാന്‍ ഇതാ ഒരു കോമ്പോ സ്ട്രാറ്റജി, ​ഗ്യാരണ്ടീഡ് റിട്ടേൺ

അജിത്തിന്റെ ‘ഡെയർ ഡെവിൾ’; മോഹൻലാലിന് പകരം ശിവരാജ്കുമാറോ?

തൃശൂർ സുവോളജിക്കൽ പാർക്കിൽ 23 ഒഴിവുകൾ; അനിമൽ കീപ്പർ മുതൽ ഓഫീസർ വരെ; സ്ത്രീകൾക്കും അവസരം

നിലത്തുനിന്ന് എഴുന്നേൽക്കാൻ മറ്റൊരാളുടെ സഹായം ആവശ്യമാണോ? ദിവസവും ചെയ്യാം ഈ വ്യായാമങ്ങൾ