രണ്‍ബീര്‍ കപൂര്‍ എപി
Entertainment

'ആ നടിമാരുമായുള്ള ബന്ധത്തിലൂടെ എനിക്ക് ലഭിച്ചത് ചതിയനെന്ന പേര്'; രണ്‍ബീര്‍ കപൂര്‍

നടിമാരായ ദീപിക പദുകോണും കത്രീന കൈഫുമായും പ്രണയത്തിലായിരുന്നു താരം

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടനാണ് രണ്‍ബീര്‍ കപൂര്‍. താരം പ്രധാന വേഷത്തിലെത്തിയ അനിമല്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ പലപ്പോഴും താരത്തിന്റെ പേര് ഗോസിപ് കോളങ്ങളില്‍ നിറയാറുണ്ട്. ഇപ്പോള്‍ ചതിയന്‍ എന്ന ലേബലില്‍ തനിക്ക് ലഭിച്ചതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം.

പ്രശസ്തരായ രണ്ട് നടിമാരുമായുള്ള ബന്ധമാണ് തനിക്ക് ചതിയന്‍ എന്ന പേര് നേടിത്തന്നത് എന്നാണ് താരം പറഞ്ഞത്. താന്‍ ഇപ്പോള്‍ ആ ലേബലുമായാണ് ജീവിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. യൂട്യൂബര്‍ നിഖില്‍ കാമത്തുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞാന്‍ മുന്‍പ് ബോളിവുഡിലെ കണ്ട് പ്രമുഖ നടിമാരെ പ്രണയിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ എന്റെ ഐഡന്റിറ്റിയായി മാറി. കാസനോവ, ചതിയന്‍ എന്നീ പേരുകളാണ് ആ ബന്ധങ്ങള്‍ എനിക്ക് നേടിത്തന്നത്. എന്റെ ജീവിതത്തിലെ വലിയ ഭാഗവും ഞാന്‍ ജീവിച്ചത് ചതിയന്‍ എന്ന ലേബലിലാണ്. ഇപ്പോഴും അതുമായാണ് ഞാന്‍ ജീവിക്കുന്നത്.- രണ്‍വീര്‍ പറഞ്ഞു.

ആലിയ ഭട്ടിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് നടിമാരായ ദീപിക പദുകോണും കത്രീന കൈഫുമായും പ്രണയത്തിലായിരുന്നു താരം. ഇരുവരുമായുള്ള ബന്ധം പലപ്പോഴും വലിയരീതിയില്‍ ചര്‍ച്ചയാവാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം