ബില്ലി ഐലിഷ്/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'എനിക്ക് സ്ത്രീകളെ ഇഷ്ടമാണ്, ശാരീരിക ആകർഷണം തോന്നാറുണ്ട്': തുറന്നു പറഞ്ഞ് ബില്ലി ഐലിഷ്

സ്ത്രീകളോട് തനിക്ക് ശാരീരികമായ ആകർഷണം തോന്നാറുണ്ട് എന്നാണ് ബില്ലി പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൗമാരകാലം മുതൽ സം​ഗീതപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ​ഗായികയാണ് ബില്ലി ഐലിഷ്. ഇപ്പോൾ ചർച്ചയാവുന്നത് താരത്തിന്റെ പുതിയ തുറന്നു പറച്ചിലാണ്. തന്റെ ലൈം​ഗിക താൽപ്പര്യങ്ങളേക്കുറിച്ചാണ് 21കാരി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. സ്ത്രീകളോട് തനിക്ക് ശാരീരികമായ ആകർഷണം തോന്നാറുണ്ട് എന്നാണ് ബില്ലി പറഞ്ഞത്. 

'പെണ്‍കുട്ടികളുമായി എന്നെ ബന്ധപ്പെടുത്താനാവുമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എനിക്ക് അവരെ ഏറെ ഇഷ്ടമാണ്. മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എനിക്ക് അവരോട് ആകര്‍ഷണം തോന്നാറുണ്ട്. എന്റെ ജീവിതത്തിലെ സ്ത്രീകളുമായി എനിക്ക് അഗാധമായ ബന്ധമാണ് ഉള്ളത്. ഞാന്‍ ശാരീരികമായി അവരുമായി ആകര്‍ഷണം തോന്നും. എന്നാല്‍ അതിനൊപ്പം അവരുടെ സൗന്ദര്യവും സാന്നിധ്യവും എന്നെ ഭയപ്പെടുത്താറുമുണ്ട്. '- ബില്ലി പറഞ്ഞു. 

താന്‍ ഒരു സ്ത്രീയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല എന്നാണ് ഗായിക പറയുന്നത്. സത്യം പറയുകയാണെങ്കില്‍ ഞാനൊരിക്കലും സ്ത്രീയായി തോന്നിയിട്ടില്ല. എനിക്ക് ഒരിക്കലും സ്ത്രീത്വം തോന്നിയിട്ടില്ല. ഞാന്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയാണെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തണം. ഞാന്‍ എന്നും 'അവള്‍' എന്നുതന്നെയാണ് അറിയപ്പെടുന്നത്., പക്ഷേ എനിക്ക് ഒരിക്കലും ഒരു പെണ്‍കുട്ടിയായി തോന്നിയിട്ടില്ല.- ബില്ലി കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT