ഭവതാരിണി ഇളയരാജ  ഫെയ്‌സ്ബുക്ക്‌
Entertainment

ഗായിക, സംഗീത സംവിധായക; ഇളയരാജയുടെ മകള്‍ ഭവതാരിണി അന്തരിച്ചു

അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വച്ച് വൈകീട്ടായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വച്ച് വൈകീട്ടായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകീട്ട് ചെന്നൈയില്‍ നടക്കും. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്.

2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. 'കളിയൂഞ്ഞാല്‍' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.

'രാസയ്യ' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് 'ഫിര്‍ മിലേംഗെ' ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി. മലയാളചിത്രമായ 'മായാനദി' ആയിരുന്നു അവസാന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT