കങ്കണ റണാവത്ത്, നവാസുദ്ദീൻ സിദ്ദീഖി/ ഇൻസ്റ്റ​ഗ്രാം 
Entertainment

കങ്കണ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ, സ്വാ​ഗതം ചെയ്ത് താരം

ആദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിർമാതാവാകാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയാണ് താരം ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ നായകനാവുന്നത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് കങ്കണ ഇത് വ്യക്തമാക്കിയത്. 

വെൽകം ടു ദ ടീം സാർ എന്ന അടിക്കുറിപ്പിലാണ് നവാസുദ്ദീനെ സിനിമയിലേക്ക് കങ്കണ സ്വാ​ഗതം ചെയ്തത്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ടികു വെഡ്‌സ് ഷേരു എന്നു പേരു നൽകി ചിത്രം സംവിധാനം ചെയ്യുന്നത് സായ് കബീറാണ്. ചിത്രം റൊമാന്‍ഡിക് കോമഡി വിഭാഗത്തില്‍ പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 

മണികർണിക ഫിലിംസ് എന്നാണ് കങ്കണയുടെ നിർമാണ കമ്പനിയുടെ പേര്. കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍