സഞ്ജു സാംസൺ /ചിത്രം ഫേസ്ബുക്ക് 
Entertainment

'അറിഞ്ഞില്ല, ആരും പറഞ്ഞില്ല', കൗതുകമായി സഞ്‌ജുവിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി

രജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവാവായ നടൻ ബിജു മേനോന്റെ ചിത്രമായിരുന്നു അത്.  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയാക്കിയ താടി വെച്ച സുമുഖനായ ഒരു യുവാവിന്റെ പഴയ ചിത്രം സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നു. 'അറിഞ്ഞില്ല, ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പർ സീനിയർ' എന്നായിരുന്നു സ്റ്റോറിക്ക് സഞ്ജു എഴുതിയ ക്യാപ്‌ഷൻ. ഒറ്റ നോട്ടത്തിൽ തിരിഞ്ഞില്ലെങ്കിലും രണ്ടാമത് ഒന്നുകൂടി നോക്കിയപ്പോൾ ആളെ പിടികിട്ടി. 

രജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവാവായ നടൻ ബിജു മേനോന്റെ ചിത്രമായിരുന്നു അത്.  തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഐഡന്റിറ്റി കാർഡിന്റേതാണു ഫോട്ടോ. ബിജു മേനോനെയും സഞ്ജു സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT