Indulekha 
Entertainment

ഭര്‍ത്താവ് ഓര്‍മയായിട്ട് 11 വര്‍ഷം; 25ാം വിവാഹ വാര്‍ഷികത്തില്‍ ഉള്ളുനോവുന്ന കുറിപ്പുമായി ഇന്ദുലേഖ

25-ാം വിവാഹ വാര്‍ഷികത്തില്‍ ഇന്ദുലേഖ പങ്കുവച്ച കുറിപ്പ് ഉള്ളുനോവിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഇന്ദുലേഖ. നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നര്‍ത്തകി കൂടിയായ ഇന്ദുലേഖ ടെലിിവഷന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇന്ദുലേഖയുടെ വിവാഹത്തിന് 25 വര്‍ഷം തികയുകയാണ്. എന്നാല്‍ ഈ സന്തോഷം പങ്കിടാന്‍ ഇന്ദുലേഖയ്‌ക്കൊപ്പമില്ല ഭര്‍ത്താവ് ശങ്കര്‍ കൃഷ്ണ.

11 വര്‍ഷം മുമ്പാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ദുലേഖയുടെ ഭര്‍ത്താവ് ശങ്കര്‍ കൃഷ്ണ മരണപ്പെടുന്നത്. സംവിധായകനായിരുന്നു അദ്ദേഹം. തങ്ങളുടെ 25-ാം വിവാഹ വാര്‍ഷികത്തില്‍ ഇന്ദുലേഖ പങ്കുവച്ച കുറിപ്പ് ഉള്ളുനോവിക്കുകയാണ്.

''ചില ബന്ധങ്ങള്‍ അളക്കുന്നത് ഒരുമിച്ച് ചെലവിട്ട വര്‍ഷങ്ങളുടെ എണ്ണം നോക്കിയല്ല. മരിച്ച് അവര്‍ പിന്നിട്ട സ്‌നേഹത്തിലും, അവര്‍ വാര്‍ത്തെടുത്ത ജീവിതത്തിലും ഒരുമിച്ചുള്ള മായാത്ത ഓര്‍മകളിലൂടേയുമാണ്. ഇന്ന്, ഞാന്‍ മനോഹമരായൊരു കഥ ആഘോഷിക്കുകയാണ്, പ്രണയവും പൊട്ടിച്ചിരികളും സ്വപ്‌നങ്ങളും വെല്ലുവിളികളും എണ്ണമില്ലാത്ത വിലമതിക്കാനാകാത്ത ഓര്‍മകളും നിറഞ്ഞ മനോഹരമായൊരു യാത്ര. ഞങ്ങള്‍ക്ക്, സന്തോഷം നിറഞ്ഞ സില്‍വര്‍ ജൂബിലി ആശംസകള്‍'' എന്നാണ് ഇന്ദുലേഖ കുറിച്ചിരിക്കുന്നത്.

ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും ഇന്ദുലേഖ പങ്കുവച്ചിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് ശേഷവും, എന്റെ പ്രണയവുമായി ഞാന്‍ എന്നെന്നും ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പിലാണ് എന്ന കുറിപ്പോടെയാണ് ഇന്ദുലേഖ ചിത്രം പങ്കുവച്ചിരിക്കുന്നത്. 13 വയസില്‍ അഭിനയം ആരംഭിച്ച നടിയാണ് ഇന്ദുലേഖ. സ്‌ക്രീനിലെന്നത് പോലെ തന്നെ സീരിയല്‍ രംഗത്ത് പിന്നണിയിലും ഇന്ദുലേഖ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരതനാട്യത്തില്‍ എംഎ ചെയ്യുകയാണ്.

Indulekha pens an emotional post on her 25th wedding anniversary. She lost her husband 11 years ago.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുദേവൻ സ്വപ്നം കണ്ട കേരളമാണ് സർക്കാരിന്റെ ലക്ഷ്യം'; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് കയ്യടിച്ച് സ്വാമി സച്ചിദാനന്ദ - വിഡിയോ

വീട്ടിൽ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്

യുവാക്കൾക്കിടയിലെ ഫാറ്റിലിവർ, വില്ലൻ മദ്യമല്ല, ദീർഘനേരമുള്ള ഇരിപ്പ് !

വാട്‌സ്ആപ്പ് 'അഡിക്ട്' ആണോ? വാട്‌സ്ആപ്പ് നിരോധിച്ച രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാം

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

SCROLL FOR NEXT