Anaswara Facebook
Entertainment

'ചിരിയിൽ നിഷ്കളങ്കത, അതിശയിപ്പിക്കുന്ന അഭിനേത്രി'; അനശ്വരക്ക് തെലുങ്കിൽ മികച്ച ഭാവിയുണ്ടെന്ന് ചിരഞ്ജീവി

തെലുങ്ക് സിനിമാലോകം താരത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇവിടെ വലിയൊരു ഇടം സ്വന്തമാക്കാൻ കഴിയട്ടെയെന്നും ചിരഞ്ജീവി ആശംസിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

മലയാളി താരം അനശ്വര രാജനെ പ്രശംസിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി. അനശ്വര മികച്ച അഭിനേത്രിയാണെന്നും താരത്തിന്റെ ചിരിയിൽ നിഷ്കളങ്കതയും പരിശുദ്ധിയും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. അനശ്വരയുടെ പുതിയ തെലുങ്ക് ചിത്രം 'ഇറ്റ്ലു അർജുന'യുടെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചിരഞ്ജീവി.

അനശ്വരയ്ക്കൊപ്പം താൻ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും അവരുടെ പ്രകടനം ഏറെ ഇഷ്ടമാണെന്നും ചിരഞ്ജീവി പറഞ്ഞു. 'അനശ്വര രാജൻ ഇപ്പോൾ എനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അവർ അതിശയിപ്പിക്കുന്ന അഭിനേത്രിയാണ്. പ്രത്യേകിച്ച് അവരുടെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ ചിരിയിൽ നിഷ്കളങ്കതയും പരിശുദ്ധിയും കാണാനാകും. വളരെ മികച്ച രീതിയിൽ അഭിനയിക്കുന്ന താരമാണ് അനശ്വര,' ചിരഞ്ജീവി പറഞ്ഞു.

ചടങ്ങിൽ അനശ്വരയെക്കുറിച്ച് സംസാരിച്ചപ്പോൾ സദസിൽനിന്ന് ഉയർന്ന ആർപ്പുവിളികളും ചിരഞ്ജീവിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന 'കാക്ക' എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ചിരഞ്ജീവി വ്യക്തമാക്കി.

'കാക്ക'യെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് സിനിമയുടെ വിവരങ്ങൾ പുറത്താകും. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാനാകില്ല. ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്താനാണ് ശ്രമിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംക്രാന്തി റിലീസായാണ് ചിത്രം ആലോചിക്കുന്നത്. നേരത്തെയും 'കതിരി കാളിദാസ്' എന്ന സിനിമയുടെ വിവരങ്ങൾ തന്റെ ഭാഗത്തുനിന്ന് പുറത്തുപോയിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ കൂടുതൽ ശ്രദ്ധിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

'ഇറ്റ്ലു അർജുന'യിലെ അനശ്വരയുടെ പ്രകടനത്തെക്കുറിച്ചും ചിരഞ്ജീവി വിശദമായി സംസാരിച്ചു. ചിത്രത്തിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ട് ഷേഡുകളിലാണ് അനശ്വരയുടെ കഥാപാത്രമെത്തുന്നത്. ഈ രണ്ട് ഭാവങ്ങളും താരം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

ഒരു ഭാഗത്ത് സാധാരണക്കാരിയായ, പാവപ്പെട്ട പെൺകുട്ടിയായും മറുഭാഗത്ത് തികച്ചും വ്യത്യസ്തമായ സ്വഭാവത്തോടെയുമാണ് കഥാപാത്രം എത്തുന്നത്. ഈ രണ്ട് ഭാവങ്ങൾക്കിടയിലുള്ള വ്യത്യാസം അനശ്വര മികച്ച രീതിയിൽ അവതരിപ്പിച്ചു. ചിത്രത്തിലെ എന്റർടെയ്ൻമെന്റിന്റെ വലിയൊരു ഭാഗം അനശ്വരയുടെ കഥാപാത്രത്തിലൂടെയാണ് ലഭിക്കുന്നത്. അമിതാഭിനയമില്ലാതെ ഓരോ രംഗത്തിനും ആവശ്യമായത് മാത്രം നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു.

തെലുങ്ക് സിനിമയിൽ അനശ്വരയ്ക്ക് മികച്ച ഭാവിയുണ്ടെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. തെലുങ്ക് സിനിമാലോകം താരത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇവിടെ വലിയൊരു ഇടം സ്വന്തമാക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു. അനശ്വരയുടെ നൃത്തത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

'Innocence in smile; an astonishing actress'; Chiranjeevi says Anaswara has great future in Telugu

'മോദിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലം'

നാടകവും, നൃത്തവും, സംഗീതവും അറിയാമോ; റെയിൽവേയിൽ കൾച്ചർ ക്വാട്ടയിൽ നിയമനം നേടാം

'രാധേ രാധേ താമര വിരിയിക്കൂ'; ഉത്തർപ്രദേശിൽ ഹാട്രിക് ജയത്തിന് പുതിയ മുദ്രാവാക്യവുമായി ബിജെപി

'കരിയറിന്റെ തുടക്കത്തിൽ തെറ്റുകൾ പറ്റിയിട്ടുണ്ട്, ചില പ്രൊജക്ടുകൾ ഒഴിവാക്കേണ്ടതായിരുന്നു'; തുറന്നുപറഞ്ഞ് ശ്രീലീല

'അവൻ പേര് സൂര്യ ഡാ'; ഡിസി സംവിധായകനൊപ്പം സൂര്യ, നായികയായി ‍ഡെലൂലു?