Prabhas, Riddhi Kumar വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പ്രഭാസ് സമ്മാനിച്ച സാരിയുടുക്കാൻ ഞാൻ മൂന്ന് വർഷം കാത്തിരുന്നു'; നടി റിദ്ധി കുമാറുമായി നടൻ പ്രണയത്തിലോ ?

ഞാൻ വേണ്ട രീതിയിൽ തയ്യാറെടുത്തിരുന്നില്ല എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ദ് രാജാ സാബ്. പൊങ്കൽ റിലീസായി ജനുവരി 9 ന് ചിത്രം തിയറ്ററുകളിലെത്തും. വൻ ബജറ്റിലൊരുങ്ങുന്ന സിനിമയിൽ വാനോളം പ്രതീക്ഷയാണ് ആരാധകർക്കും. റിദ്ധി കുമാറും മാളവിക മോഹനനുമാണ് ചിത്രത്തിൽ‌ നായികമാരായെത്തുന്നത്. ഹൊറർ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും കഴിഞ്ഞ ദിവസം നടന്നിരുന്നു.

പ്രീ റിലീസ് ഇവന്റിൽ നടി റിദ്ധി കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ പ്രഭാസ് ആരാധകർ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് പ്രഭാസ് സമ്മാനിച്ച സാരി ഉടുത്താണ് നടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ജീവിതത്തിൽ പ്രഭാസിനെ ലഭിച്ചതിൽ കടപ്പെട്ടിരിക്കുന്നുവെന്നാണ് നടി പറഞ്ഞത്.

നടിയുടെ ഈ വാക്കുകൾക്ക് പിന്നാലെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. "ഒരു തികഞ്ഞ എന്റർടെയ്‌നറാണ് ദ് രാജാ സാബ്. മാരുതി സാറിന് നന്ദി. പ്രഭാസ് സാറിന്റെ എല്ലാ കഴിവും അദ്ദേഹത്തിന്റെ ഓരോ ചെറിയ കാര്യങ്ങൾ പോലും നിരീക്ഷിച്ച് പുറത്തുകൊണ്ടുവരുന്നതിൽ മാരുതി സാർ നല്ല രീതിയിൽ തന്നെ ജോലി ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

ഞാൻ വേണ്ട രീതിയിൽ തയ്യാറെടുത്തിരുന്നില്ല എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. ആദ്യമായി, വളരെ നന്ദി പ്രഭാസ്. ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് നിങ്ങൾ കാരണമാണ്. നിങ്ങളാണ് ഈ ചിത്രത്തിലേക്ക് എന്നെയെടുത്തത്. നിങ്ങൾ നൽകിയ സാരിയാണ് ഞാൻ ഉടുത്തിരിക്കുന്നത്.

ഇന്ന് രാത്രി ഇത് ഉടുക്കാൻ വേണ്ടി മാത്രം, മൂന്ന് വർഷത്തോളം ഈ സാരി ഞാൻ സൂക്ഷിച്ചുവച്ചു. നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു."- റിദ്ധി പറഞ്ഞു. റിദ്ധിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നത്.

പ്രഭാസിനെ ജീവിതത്തിൽ കിട്ടിയതിൽ കടപ്പെട്ടിരിക്കുന്നുവെന്ന് നടി പറഞ്ഞതിൽ നിന്നാണ് ആരാധകർക്ക് സംശയം തുടങ്ങിയത്. 2022-ൽ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന ചിത്രത്തിലാണ് പ്രഭാസും റിദ്ധിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

അതേസമയം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാ സാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് രാജാ സാബ്’.

Cinema News: Is Prabhas dating with Riddhi Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അയ്യപ്പന്‍ നോക്കിക്കോളും', ദൈവതുല്യന്‍ വേട്ടനായ്ക്കള്‍ അല്ലെന്ന് പത്മകുമാര്‍

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അപ്രന്റീസ് അകാൻ അവസരം

സന്യാസിമാര്‍ എതിര്‍ത്തു, മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി റദ്ദാക്കി

ഇനിയെങ്കിലും ഹൃദയത്തിന് അൽപം പരി​ഗണന നൽകണം, പുതുവർഷം ഹെൽത്ത് സ്കോർകാർഡ് ഉണ്ടാക്കാം

'ശേഖർ ഇവിടം വിട്ട് മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാൻ പോയി, പിറകെ ഞാനും പോകും'; വൈകാരിക കുറിപ്പുമായി രഘുനാഥ് പലേരി

SCROLL FOR NEXT