മണിച്ചിത്രത്താഴില്‍ ശോഭന, ജാഫർ ഇടുക്കി ഫെയ്സ്ബുക്ക്
Entertainment

'മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലായിരുന്നു': ജാഫർ ഇടുക്കി

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്‍റെ സസ്പെന്‍സ് പൊളിയും എന്നാണ് ജാഫര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ക്ലാസിക് ചിത്രമാണ് ഫാസിലിന്‍റെ മണിച്ചിത്രത്താഴ്. റിപീറ്റ് വാല്യുവുള്ള ചിത്രം ഇന്നും സിനിമപ്രേമികള്‍ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കില്‍ പരാജയപ്പെടുമായിരുന്നു എന്നാണ് നടന്‍ ജാഫര്‍ ഇടുക്കി പറയുന്നത്.

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്‍റെ സസ്പെന്‍സ് പൊളിയും എന്നാണ് ജാഫര്‍ പറയുന്നത്. മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയിലെ സസ്പെന്‍സ് എല്ലാവരും ഫോണില്‍ പകര്‍ത്തും. ശോഭനയാണ് നാഗവല്ലി എല്ലാവരും കാണണം എന്ന് പറയും. ഒളിച്ചും പാത്തും ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നെനെ- ജാഫര്‍ ഇടുക്കി പറഞ്ഞു.

ഫോണ്‍ റെക്കോഡിങ് സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഫോണില്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് വിളിച്ചു പറഞ്ഞാലും അത് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മ്മാതാവിന്‍റെ മനസൊക്കെ എത്ര വിഷമം ഉണ്ടാകുമെന്ന് അറിയാമോ. എത്രകാശ് മുടക്കിയാണ് പടം ചെയ്യുന്നത് എന്ന് അറിയാമോ. ഇതെല്ലാം ഒറ്റ ക്ലിക്കില്‍ ഒന്നുമല്ലാതാക്കുകയാണ്.- താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

'എന്നോട് വഴക്കിട്ട് മോഹന്‍ലാലിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ ആളാണ് അനൂപ്'; മകനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി