Jagadish ഫയല്‍
Entertainment

'അച്ഛന്‍ മരിച്ചത് അറിയുന്നത് ഒരു ദിവസം കഴിഞ്ഞ്, അപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു'; ഇന്നും ആ നോവില്‍ നീറി ജഗദീഷ്

ഇന്നുമതൊരു വേദന, അവസാനമായി കാണാനായില്ല

സമകാലിക മലയാളം ഡെസ്ക്

കാഴ്ചക്കാരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ് അഭിനേതാക്കള്‍. ആരാധകരുടെ കയ്യടിയും പണവും പ്രശസ്തിയുമൊക്കെ താര ജീവിതത്തിന്റെ പ്രതിഫലമാണ്. എന്നാല്‍ അതിനായി പലപ്പോഴും അവര്‍ക്ക് ത്യജിക്കേണ്ടി വന്നത് തങ്ങളുടെ സ്വകാര്യ ജീവിതമാണ്. മറ്റുള്ളവരെപ്പോലെ സാധാരണ ജീവിതം നയിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കില്ല.

താരങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സന്തോഷത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ മാത്രമല്ല. പലപ്പോഴും അവനവന്റെ വേദനകളും സങ്കടങ്ങളുമെല്ലാം മാറ്റി വച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനായി മേക്കപ്പിടേണ്ടി വരും. പിന്നീടങ്ങോട്ട് ആ വേദനയും പേറിയാകും അവരുടെ ജീവിതം. അങ്ങനെ തന്റെ ഉള്ളില്‍ ഇപ്പോഴും തീരാത്ത നോവായി ഒന്നുണ്ടെന്നാണ് പറയുകയാണ് നടന്‍ ജഗദീഷ്.

തന്റെ അച്ഛന്റെ മരണമാണ് ജഗദീഷിന്റെ മനസിനെ ഇപ്പോഴും നോവിക്കുന്ന വേദന. ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായി ജഗദീഷ് അമേരിക്കയിലായിരുന്നപ്പോഴാണ് അച്ഛന്റെ മരണം. നാട്ടിലെത്താനോ അച്ഛനെ അവസാനമായി കാണാനോ ജഗദീഷിന് സാധിച്ചിരുന്നില്ല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ മനസിലെ ആ മായാത്ത നോവിനെക്കുറിച്ച് ജഗദീഷ് പറയുന്നുണ്ട്.

''25 വര്‍ഷം കഴിഞ്ഞെങ്കിലും മറക്കാനാവാത്ത ദുഃഖമാണ് അച്ഛന്റെ മരണം. ആ മുഖം അവസാനമായി ഒരു നോക്കു കാണാന്‍ കഴിഞ്ഞില്ല. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ അമേരിക്കന്‍ ഷോയിലായിരുന്നു. ഇന്നത്തെ പോലെ ടെലിഫോണ്‍ സൗകര്യങ്ങള്‍ ഇല്ല. വിദേശത്തേക്ക് കോള്‍ കിട്ടാന്‍ തന്നെ പ്രയാസം. മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് അറിയുന്നത്. സംസ്‌കാരം അപ്പോഴേക്കും നടന്നു'' എന്നാണ് താരം പറയുന്നത്.

''സിദ്ദീഖ് ലാല്‍മാരും മുകേഷും രാജന്‍ പി ദേവും കാവേരിയുമൊക്കെയുള്ള ഷോ ആയിരുന്നു. തീരാന്‍ 10 ദിവസം കൂടിയുണ്ട്. ഞാന്‍ തിരികെ പോന്നാല്‍ എല്ലാവരേയും ബാധിക്കും. സ്‌പോണ്‍സര്‍മാരെ വഞ്ചിക്കുന്നതിന് തുല്യമാണത്. സഹോദരങ്ങള്‍ ധൈര്യം തന്നു. എന്നെ തങ്കൂ എന്നാണ് വിളിച്ചിരുന്നത്. 'തങ്കൂ വിഷമിക്കണ്ട, എല്ലാത്തിനും ഞങ്ങളുണ്ട്. ഷോ പൂര്‍ത്തിയാക്കി വന്നാല്‍ മതി'. ഉള്ളില്‍ കരഞ്ഞു കൊണ്ടാണെങ്കിലും കാണികളെ ചിരിപ്പിച്ചു ഷോ പൂര്‍ത്തിയാക്കി. പതിനാറാം ദിവസം തിരിച്ചെത്തി ബാക്കി ചടങ്ങുകള്‍ ചെയ്തു. ഇന്നുമതൊരു വേദനയാണ്. അവസാനമായി കാണാനായില്ലല്ലോ'' എന്നും ജഗദീഷ് പറയുന്നുണ്ട്.

ധീരന്‍ ആണ് ജഗദീഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കരിയറില്‍ മിന്നും ഫോമിലാണ് ജഗദീഷുള്ളത്. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന് വില്ലനായും ക്യാരക്ടര്‍ റോളുകളിലുമെല്ലാം കയ്യടി നേടുകയാണ് ജഗദീഷ് ഇന്ന്.

Jagadish couldn't attend his father's funeral. got the news only one day after it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT