Jagadish ഫയല്‍
Entertainment

'എനിക്കേറ്റവും പ്രിയപ്പെട്ട, എന്നും കൂടെയുണ്ടാകണം എന്നാഗ്രഹിച്ചയാള്‍ ഇന്ന് ഒപ്പമില്ല'; ഭാര്യയെക്കുറിച്ച് ജഗദീഷ്

സന്തോഷിച്ച് മതിമറന്ന് നടന്ന ആളല്ല ഞാന്‍

സമകാലിക മലയാളം ഡെസ്ക്

തന്റെ ഭാര്യയും പ്രശസ്ത ഫോറന്‍സിക് സര്‍ജനുമായ രമയെ ഓര്‍ത്ത് നടന്‍ ജഗദീഷ്. ജീവിതത്തില്‍ എന്നും കൂടെയുണ്ടാകണം എന്ന് താന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് രമയെന്നാണ് ജഗദീഷ് പറയുന്നത്. രമയുടെ ഭര്‍ത്താവ് എന്ന് അറിയപ്പെടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

''ഞാന്‍ ഇന്ന് ഈ പൊസിഷനിലെത്തിയിട്ടുണ്ടെങ്കില്‍ അതൊരു ഗ്രാജ്വല്‍ ഗ്രാഫാണ്. ഒരു ദിവസം കൊണ്ട് ഉയര്‍ന്ന ഗ്രാഫല്ല എന്റേത്. ചെറിയ വേഷങ്ങളില്‍ തുടങ്ങി, ഹീറോയായി, സ്വഭാവ നടനായി, ടിവിയില്‍ വിധികര്‍ത്താവായി, വീണ്ടും സ്വഭാവനടനായി സിനിമയിലേക്ക് വന്നു. അതൊക്കെ എളുപ്പമല്ല. ആ യാത്ര എളുപ്പമല്ല. ജീവിതത്തില്‍ എല്ലാകാലത്തും സന്തോഷിച്ച് മതിമറന്ന് നടന്ന ആളല്ല ഞാന്‍. എന്റെ വ്യക്തി ജീവിതത്തില്‍ കഷ്ടപ്പാടുകളുണ്ട്.'' ജഗദീഷ് പറയുന്നു.

''എനിക്ക് ഏറ്റവും വേണ്ടപ്പെട്ട, എന്റെ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് എന്നോടൊപ്പമില്ല. അത് ഞാനൊരു പ്രചോദനമായി എടുത്തിരിക്കുകയാണ്. എന്റെ ഭാര്യയുടെ ഓര്‍മകളാണ് എനിക്ക് ഇന്ന് പ്രചോദനം. ഇന്ന് എന്റെ ഭാര്യ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്തുമാത്രം സന്തോഷിക്കുമായിരുന്നു എന്ന് ഓര്‍ത്ത് ഞാന്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുകയാണ്.'' എന്നാണ് ജഗദീഷ് പറയുന്നത്.

''എന്റെ പത്‌നിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നല്ല വാക്കുകള്‍ കാണുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാണ്. സൊസൈറ്റിയ്ക്ക് വേണ്ടി കമ്മിറ്റഡ് ആയിരുന്നൊരു ഫോറന്‍സിക് സര്‍ജന്‍ ആയിരുന്നു അവര്‍'' എന്നാണ് താരം പറയുന്നത്.

ഞാനിത് പലപ്പോഴും പറഞ്ഞിട്ട് 20000 ലധികം പോസ്റ്റ്മാര്‍ട്ടങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. ക്രൈമുകളും നിരപരാധിത്വവും തെളിയിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒരു സോഷ്യല്‍ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്‌നത്തിന്റെ ഭര്‍ത്താവ് എന്നറിയപ്പെടുന്നതില്‍ എന്റെ കരിയറിനേക്കാളും സന്തോഷിക്കുന്ന ആളാണ് ഞാനെന്നും ജഗദീഷ് പറയുന്നു.

Jagadish talks about his late wife Rama who was prominant forensic surgeon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

SCROLL FOR NEXT