Jailer 2 ഇൻസ്റ്റ​ഗ്രാം
Entertainment

'ജയിലർ 2' സെറ്റിൽ അപകടം; ഷോക്കേറ്റ് യുവാവ് മരിച്ചു

പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രജനികാന്ത് ചിത്രം ജയിലർ 2 വിന്റെ സെറ്റിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ജയിലർ 2 ആർട് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ കാർത്തികേയൻ (28) ആണ് മരിച്ചത്. സെറ്റ് നിർമിക്കുന്നതിനിടെ ഷോക്കേറ്റാണ് കാർത്തികേയൻ മരിച്ചത്. പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടം.

ഉടൻ തന്നെ സെറ്റിലുണ്ടായിരുന്നവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു, തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ കാനത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് അട്ടപ്പാടിയിലായിരുന്നു ജയലിര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, വിനായകൻ, ഹക്കിം ഷാ, മേഘ്ന രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2023 ൽ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2.

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ജൂൺ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഭാ​ഗം പോലെ തന്നെ രണ്ടാം ഭാ​ഗത്തിലും നിറയെ ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

Jailer 2 crew member dies due to electric shock during shoot in Chennai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ഇന്ധനം യഥേഷ്ടം; പെട്രോള്‍, ഡീസല്‍ വില്‍പ്പന നിയന്ത്രണങ്ങള്‍ നീക്കി, ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

ലോറിയുടെ ചക്രങ്ങള്‍ക്കിടയിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

കാത്തിരിപ്പിന് അവസാനം, ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍; സിയറ ഇവി ലോഞ്ച് നാളെ

12 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ അറസ്റ്റില്‍

ഉയര്‍ന്ന റിട്ടേണ്‍, മികച്ച ഫ്‌ലെക്‌സിബിലിറ്റി; എന്താണ് സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ട്?