Jailer 2 
Entertainment

'മൂന്ന് ഫാല്‍ക്കെ, നാല് ദേശീയ അവാര്‍ഡ്'; മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം; ഇനി എല്ലാം നെല്‍സന്റെ കയ്യില്‍

ഒക്ടോബര്‍ 15ന് ജയിലര്‍ 2 പ്രേക്ഷകരിലേക്ക് എത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകരും സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ബോക്‌സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും തകര്‍ന്നു വീഴുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന് ശേഷം രജനികാന്തും നെല്‍സണും വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.

ജയിലര്‍ 2 കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയുടെ കാരണങ്ങളിലൊന്ന് ചിത്രത്തിലെ താരനിരയാണ്. നായകന്‍ രജനികാന്തിനൊപ്പം, ആദ്യ ഭാഗത്തില്‍ കയ്യടി നേടിയ മോഹന്‍ലാലും ശിവരാജ് കുമാറും മടങ്ങിയെത്തും. ഇവര്‍ക്കൊപ്പം ഹൃത്വിക് റോഷന്‍, വിദ്യ ബാലന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുമുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രെയിലര്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ശക്തിപകരുന്നതുമായിരുന്നു.

ജയിലര്‍ 2 ട്രെയിലര്‍ പുറത്തു വന്നതിന് പിന്നാലെ മറ്റൊരു രസകരമായ വസ്തുതയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജയിലര്‍ 2വിലെ താരനിരയിലാണ് ഈ കൗതുകമുള്ളത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മൂന്ന് പേരാണ് ജയിലറിലുള്ളത്. രജനികാന്ത്, മിഥുന്‍ ചക്രവര്‍ത്തി, മോഹന്‍ലാല്‍ എന്നിവരാണ് ആ നേട്ടം സ്വന്തമാക്കിയത്.

മോഹന്‍ലാല്‍ 2025 ലാണ് ഫാല്‍ക്കെ നേടുന്നത്. രജനികാന്ത് 2019 ലും മിഥുന്‍ ചക്രവര്‍ത്തി 2022 ലുമാണ് ഫാല്‍ക്കെ നേടിയത്. തീര്‍ന്നില്ല മറ്റൊന്നു കൂടിയുണ്ട്. അഭിനയത്തിനുള്ള ദേശീയ പുരസ്‌കരാം നേടിയ നാല് പേരുമുണ്ട് ജയിലര്‍ 2വില്‍. മോഹന്‍ലാല്‍, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട്. രണ്ട് തവണയാണ് മോഹന്‍ലാലിനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരമെത്തിയത്. 1991 ല്‍ ഭരതത്തിലൂടേയും, 1999 ല്‍ വാനപ്രസ്ഥത്തിലൂടേയും.

2012 ല്‍ ദ ഡേര്‍ട്ടി പിക്ചറിലൂടെയാണ് വിദ്യ ബാലന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. തൊട്ടടുത്ത വര്‍ഷം, 2013ല്‍, പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂടിനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. രാജ്കുമാര്‍ റാവുവിനൊപ്പം പുരസ്‌കാരം പങ്കിടുകയായിരുന്നു സൂരാജ്. തന്റെ ആദ്യ ചിത്രമായ മൃഗയയിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് മിഥുന്‍ ചക്രവര്‍ത്തി. 1976 ല്‍ മൃഗയയിലൂടെയായിരുന്നു ഈ നേട്ടം. 1992ല്‍ തഹദേര്‍ കതയിലൂടെ വീണ്ടും മിഥുന്‍ ചക്രവര്‍ത്തിയെ തേടി ദേശീയ പുരസ്‌കാരമെത്തി.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളേയും പ്രതിഭകളേയുമാണ് നെല്‍സണ്‍ ജയിലര്‍ 2വില്‍ കാമറയ്ക്ക് മുമ്പിലേക്ക് എത്തിക്കുന്നതെന്ന് സാരം. മറ്റൊരു സംവിധായകനും ഇതുപോലൊരു ഭാഗ്യം അവകാശപ്പെടാനുണ്ടാകില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഒക്ടോബര്‍ 15ന് ജയിലര്‍ 2 പ്രേക്ഷകരിലേക്ക് എത്തും.

Jailer 2 has three Phalke Award winners and four national film award winners in its cast.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്‌ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാ​ഗ്യരാജിനെ ഓർത്ത് മകൻ ശന്തനു