Jana Nayagan Poster ഫെയ്സ്ബുക്ക്
Entertainment

'ജന നായകൻ' വിവാദം: സെൻസർ ബോർഡിനു വഴങ്ങി നിർമാതാക്കൾ, നിയമ യുദ്ധത്തിനില്ല

'ജന നായക'ന് ഉടനെ തന്നെ സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി നിർദ്ദേശിച്ചു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിജയ് ചിത്രം 'ജന നായകൻ' വിവാദത്തിൽ സെൻസർ ബോർഡിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിർമാതാക്കൾ പിൻവലിച്ചു. ജസ്റ്റിസ് പി ടി ആശയാണ് ഹർജി പരി​ഗണിച്ചുകൊണ്ട് സിനിമയുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് അനുമതി നൽകിയത്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്തായിരുന്നു നിർമാതാക്കൾ നേരത്തേ കോടതിയെ സമീപിച്ചിരുന്നത്. 'ജന നായക'ന് ഉടനെ തന്നെ സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി നിർദ്ദേശിച്ചു.

എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകൻ ജനുവരി 9 ന് പൊങ്കൽ റിലീസായി പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണം റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു.

വീണ്ടും നിയമപ്പോരാട്ടം തുടരുന്നത് റിലീസിനെ ബാധിക്കുമെന്നതിനാലാണ് ഹർജി പിൻവലിച്ച് സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനൽകാൻ നിർമാതാക്കൾ തീരുമാനിച്ചത്. അതേസമയം ജന നായകൻ ഫെബ്രുവരി 20ന് റിലീസ് ചെയ്യുമെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. പൂജ ഹെ​ഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Cinema News: Jana Nayagan censor certification row, Producers withdraw petition in Madras High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു'

'ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ'; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

'മുനീറേ കണ്ണ് ചിമ്മ്, എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നത്'; അനുഭവിച്ചവര്‍ക്കേ അറിയൂ, ഫഹദിന്റെ അവസ്ഥയറിയാതെ ട്രോളരുതെന്ന് ആരാധകര്‍

റോണിന്‍ ടോപ്പ്, എന്‍ടോര്‍ക്ക് റേസ് എഡിഷന്‍; പുതിയ രണ്ടു മോഡലുകള്‍ പുറത്തിറക്കി ടിവിഎസ്, അറിയാം ഫീച്ചറുകള്‍

എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ്‌ ദുര്‍ബലം: 'കനഗോലു' സര്‍വേ റിപ്പോര്‍ട്ട്

SCROLL FOR NEXT