തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത 'സിഗ്മ'. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഓപ്പണിങ് ഡേയിൽ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെപ്പോ കിഡ് ആയിരുന്നിട്ടും പലതരത്തിലുള്ള സാധ്യതകൾ ഉപയോഗിക്കാമായിരുന്നിട്ടും അതിലൊന്നും തൊടാതെ ഒരു സാധാരണ സിനിമയുമായാണ് ജേസൺ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
സിഗ്മയുടെ കാസ്റ്റിങും പെർഫോമൻസുമെല്ലാം കയ്യടി നേടുമ്പോൾ ജേസണിന്റെ സംവിധാനം പോരാ എന്ന് തന്നെയാണ് സിനിമ കണ്ടവരിൽ ഭൂരിഭാഗം പേരും പറയുന്നത്. നായകൻ സന്ദീപ് കിഷന്റെ കോമഡി, ആക്ഷൻ രംഗങ്ങൾ കയ്യടി നേടുന്നുണ്ട്. ഔട്ട്ഡേറ്റ് ആയ രീതിയിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്.
ഇൻഡസ്ട്രി ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 2.35 കോടി രൂപയാണ് ചിത്രം ആദ്യം ദിനം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. 1.50 കോടി രൂപയാണ് ചിത്രം ഓപ്പണിങ് ഡേയിൽ തമിഴ്നാട്ടിൽ നിന്ന് നേടിയത്. തമിഴ് പതിപ്പാണ് കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നതും. തെലുങ്കിൽ നിന്ന് 85 ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ശനി, ഞായർ ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ കൂടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സന്ദീപ് കിഷൻ, ഫാരി അബ്ദുള്ള എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 30 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് പുറത്തുവരുന്ന വിവരം. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates