ജയറാമും കാളിദാസും കുട്ടിക്കാല ചിത്രം, ജയറാം മാളവികയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഏറ്റവും മികച്ച അച്ഛൻ'; ജയറാമിന് 57ാം പിറന്നാൾ, ആശംസകളുമായി മക്കൾ

മികച്ച അച്ഛനായി ഇരിക്കുന്നതിനും എന്നും കൂടെ നിൽക്കുന്നതിനും നന്ദി പറഞ്ഞുകൊണ്ടാണ് മകൻ കാളിദാസും മകൾ മാളവികയും ആശംസകൾ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം ജയറാം 57ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ജയറാമിന്റെ മക്കളുടെ പിറന്നാൾ ആശംസകളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. മികച്ച അച്ഛനായി ഇരിക്കുന്നതിനും എന്നും കൂടെ നിൽക്കുന്നതിനും നന്ദി പറഞ്ഞുകൊണ്ടാണ് മകൻ കാളിദാസും മകൾ മാളവികയും ആശംസകൾ കുറിച്ചത്. 

കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പമാണ് കാളിദാസ് അച്ഛന് പിറന്നാൾ ആശംസ നേർന്നത്. ഹാപ്പി ബർത്ത്ഡേ അപ്പാ, നിങ്ങൾ എപ്പോഴും എനിക്കൊപ്പം ഉണ്ട്, എന്നെങ്കിലും അത് തിരിച്ചു നൽകാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- എന്നും കാളിദാസ് കുറിച്ചു. 

ഭൌതിക കാര്യങ്ങൾക്കും പുറമെ, എല്ലാ ദിവസവും അങ്ങയോട് നന്ദി പറയേണ്ടുന്നതും എന്നാൽ ഞാൻ വേണ്ടത്ര നന്ദി പറയാത്തതുമായ ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ നർമ്മബോധം ഞങ്ങളിലേക്ക് പകർന്നു തന്നതിന്, ഞങ്ങൾ തുടരാൻ ശ്രമിക്കുന്നുണ്ട്. പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, ദയയുടെയും മനുഷ്യത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും മൂല്യം നമ്മെ ബോധ്യപ്പെടുത്തിയതിന്, ഈ ലോകത്ത് എന്നെ സുരക്ഷിതനാക്കിയതിന്, എന്നെ വിശ്വസിച്ചതിന്, എല്ലാറ്റിനുമുപരിയായി, നല്ല അച്ഛനായതിന്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ- എന്നായിരുന്നു മാളവികയുടെ കുറിപ്പ്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരപുത്രി ആശംസകൾ അറിയിച്ചത്. 

നടൻ പിഷാരടിയും ജയറാമിന് പിറന്നാളാശംസകൾ നേർന്നു. നിങ്ങൾ സിനിമയിലെത്തിയതും പത്മശ്രീ നേടിയതും കൊണ്ടാണ് വരേണ്യമല്ലാത്ത മിമിക്രി എന്ന കലയും കലാകാരനും മുഖ്യധാരായിലേക്ക് എത്തുന്നത്.വ്യക്തിപരമായി എനിക്ക് ഏറ്റവും കൂടുതൽ സിനിമകളിൽ അവസരം തന്ന നായകൻ, ഏറ്റവും കൂടുതൽ വേദികളിൽ ഒപ്പം നിന്ന നായകൻ,2018 വിഷു ദിനത്തിൽ നിങ്ങൾ തന്നെ ഉറപ്പാണ് ഞാൻ എന്ന സംവിധായകൻ , പ്രിയപ്പെട്ട ജയറാമേട്ടന് ഹൃദയപൂർവം പിറന്നാൾ ആശംസകൾ- എന്നാണ് താരം കുറിച്ചത്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരും പിറന്നാൾ ആശംസകളുമായി എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT