അബ്രഹാം ഒസ്‌ലർ ട്രെയിലറിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'വീ ആർ ഡെഡ് മെൻ വാക്കിങ്'; നി​ഗൂഢതകൾ ഒളിപ്പിച്ച് 'അബ്രഹാം ഒസ്‌ലർ'; ട്രെയിലർ

ജനുവരി 11ന് ചിത്രം തിയറ്ററുകളിൽ എത്തും

Author : സമകാലിക മലയാളം ഡെസ്ക്

യറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ഇമോഷണൽ ക്രൈം ത്രില്ലർ 'അബ്രഹാം ഒസ്‌ലർ' ട്രെയിലർ റിലീസ്‌ ചെയ്‌തു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്‌തത്. അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം ഹസനും, മിഥുൻ മാനുവൽ തോമസും ചേർന്നാണ്. ജനുവരി 11ന് ചിത്രം തിയറ്ററുകളിൽ എത്തും. 

ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ജയറാം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമാണ് ജയറാം ചെയ്യുന്നത്. ആൻ മെ​ഗാ മീഡിയയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക.

ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. ജയറാമിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും അബ്രഹാം ഒസ്‌ലർ. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായ​ഗ്രഹകൻ. മിഥുൻ മുകുന്ദ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT