Urvashi, Jayaram വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഹലോ നമസ്കാരം'; കട്ടിലിന്റെ അടിയിൽ നിന്ന് ഉർവശി പറഞ്ഞു, ആദ്യമായി തമ്മിൽ കണ്ടപ്പോഴുള്ള രസകരമായ അനുഭവം പറഞ്ഞ് ജയറാം

അല്ലെങ്കിൽ ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ ഒക്കെ പോയിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ഉർവശിയും ജയറാമും. ഇരുവരും കുടുംബപരമായും നല്ല അടുപ്പമുള്ളവരാണ്. ഇപ്പോഴിതാ ഉർവശിയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് ജയറാം പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കട്ടിലിന്റെ അടിയിൽ നിന്നിറങ്ങി വരുന്ന ഉർവശിയെ ആണ് താനാദ്യം കാണുന്നതെന്ന് ജയറാം പറഞ്ഞു. ​

ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയറാം. "1988 സെപ്റ്റംബറിൽ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഉർവശിയെ ഞാൻ ആദ്യം കാണുന്നത്. ഒരു ചെറിയ വീട്ടിലായിരുന്നു അതിന്റെ ഷൂട്ടിങ് നടന്നത്. അന്ന് കാരവനൊന്നും ഇല്ല.

ഉച്ചയ്ക്ക് കുറച്ചു നേരം വിശ്രമിക്കണമെങ്കിൽ ആ ഷൂട്ടിങ് നടക്കുന്ന വീടിന്റെ ഏതെങ്കിലുമൊക്കെ ഭാ​ഗത്ത് എല്ലാവരും കൂടി പോയിരിക്കും. അല്ലെങ്കിൽ ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ ഒക്കെ പോയിരിക്കും. അങ്ങനെയാണ്. അപ്പോൾ അന്ന് കട്ടിലിൽ കിടക്കാൻ ഇടയില്ലാത്തതു കൊണ്ട് ഉർവശി കട്ടിലിന്റെ അടിയിൽ പോയി കിടന്ന് ഉറങ്ങി.

ഞാൻ വന്നപ്പോൾ എല്ലാവരോടും ചോദിച്ചു 'ഉർവശി എവിടെ', 'ഉർവശി എവിടെ' എന്ന്. അപ്പോൾ കട്ടിലിന്റെ അടിയിൽ നിന്ന് 'ഹലോ നമസ്കാരം, ഞാനാണ് ഉർവശി. ജയറാം അല്ലേ' എന്ന്.- അതാണ് ഉർവശിയും ഞാനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച".- ജയറാം പറഞ്ഞു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പരിമള ആൻഡ് കോ ആണ് ഉർവശിയും ജയറാമും ഒന്നിച്ചഭിനയിച്ച് തിയറ്ററിലെത്തുനുള്ള ചിത്രം.

Cinema News: Jayaram share a funny moment with Urvashi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ വന്‍ മണ്ണിടിച്ചില്‍; അപകടം തുരങ്കപാത നിര്‍മാണ സ്ഥലത്ത്; നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ആരോഗ്യ കേരളത്തിൽ വൻ അവസരം; വിവിധ ജില്ലകളിൽ 113 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

'നിങ്ങള്‍ സുകുമാരക്കുറുപ്പ് അല്ലേ?', മുറിവ് വച്ചുകെട്ടി ആള്‍ മുങ്ങിയെന്ന് രത്നമ്മ; നഴ്‌സിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

ബ്ലീച്ചിങ് പൗഡർ ഇടപാടിൽ 7.32 കോടിയുടെ ക്രമക്കേട് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

'ഒരുപാട് സത്യവും ആദർശവുമുള്ള സിനിമ, എനിക്ക് ഇഷ്ടപ്പെട്ടു'; 'മോളിവുഡ് ടൈംസി'നെ പ്രശംസിച്ച് അനുരാ​ഗ് കശ്യപ്