

ആരോഗ്യ കേരളം പദ്ധതിയുടെ കീഴിൽ 113 തസ്തികകളിൽ നിയമനം നടത്തുന്നു. മലപ്പുറം, കാസർകോട്, ഇടുക്കി, കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഡിസ്ട്രിക്ട് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റികളിൽ ആണ് ഒഴിവുകൾ ഉള്ളത്. മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, മെഡിക്കൽ ഓഫീസർ, അനസ്‌തീഷ്യോളജിസ്റ്റ്, ആർ.ബി.എസ്.കെ കോർഡിനേറ്റർ, ലാബ് ടെക്നീഷ്യൻ, സ്പെഷ്യലിസ്റ്റ് ഡോക്ടർ, ഫാർമസിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകളാണുള്ളത്. വിശദമായി പരിശോധിക്കാം.
മെഡിക്കൽ ഓഫീസർ
ഒഴിവ്-പ്രതീക്ഷിത ഒഴിവുകൾ
ശമ്പളം: 50,000 രൂപ.
യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ.
പ്രായം: 67 കവിയരുത്.
വാക് ഇൻ ഇൻ്റർവ്യൂ: ജൂലായ് 10-ന് രാവിലെ 10 മണിക്ക്.
1. സ്പെഷ്യലിസ്റ്റ് ഡോക്ടർ
വിഭാഗം: ഡെർമറ്റോളജി/ഒഫ്താൽമോളജി/ജനറൽ മെഡിസിൻ/ഗൈനക്കോളജി/പീഡിയാട്രിക് ആൻഡ് സൈക്യാട്രി.
ശമ്പളം: 78,000 രൂപ.
യോഗ്യത: എം.ബി.ബി.എസും ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലുള്ള പി.ജി/ഡിപ്ലോമയും.
പ്രായം: 63 കവിയരുത്.
2. ഫാർമസിസ്റ്റ്
ശമ്പളം: 17,000 രൂപ.
യോഗ്യത: ബി.ഫാം/ഡി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
പ്രായം: 40 കവിയരുത്.
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ
ഒഴിവ് - 112.
ശമ്പളം: 20,500 രൂപ.
യോഗ്യത: ബി.എസ് സി. നഴ്സിങ്ങും കേരള നഴ്സസ് ആൻഡ് മിഡ് വൈഫ് കൗൺസിലിലുള്ള രജിസ്ട്രേഷനും, അല്ലെങ്കിൽ, ജനറൽ നഴ്സിങ്ങും ആൻഡ് മിഡ് വൈഫറിയും കേരള നഴ്സസ് ആൻഡ് മിഡ് വൈഫ് കൗൺസിലിലുള്ള രജിസ്ട്രേഷനും.
ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
മലയാളം നന്നായി എഴുതാനും സംസാരിക്കാനും സാധിക്കണം.
പ്രായം: 2026 ജൂലായ് ഒന്നിന് 40 കവിയരുത്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ജൂലായ് 18.
അനസ്‌തീഷ്യോളജിസ്റ്റ്
ഒഴിവ് – 1.
ശമ്പളം: 78,000 രൂപ.
യോഗ്യത: എം.ഡി (അനസ്‌തീഷ്യ) / ഡി.എ (Anaesthesia). പ്രായം: 2026 ജൂലൈ 1-ന് 63 വയസ് കവിയരുത്.
തെരഞ്ഞെടുപ്പ്: യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മാസത്തേക്ക് കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകും.
പ്രവൃത്തി മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കാം.
വാക്ക്-ഇൻ-ഇന്റർവ്യൂ: ജൂലൈ 13-ന് രാവിലെ 10 മണിക്ക് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കി ദേശീയ ആരോഗ്യ ദൗത്യം (NHM), സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ആർ.ബി.എസ്.കെ കോർഡിനേറ്റർ, ലാബ് ടെക്നീഷ്യൻ
ശമ്പളം: ആർ.ബി.എസ്.കെ കോർഡിനേറ്റർക്ക് 30,000 രൂപയും ലാബ് ടെക്നീഷ്യന് 17,000 രൂപയും ലഭിക്കും.
യോഗ്യത: ബി.എസ് സി/എം.എസ് സി നഴ്സിങ്, കേരള മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം. അല്ലെങ്കിൽ എം.എൽ.ടി/ഡി.എം.എൽ.ടി കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
പ്രായം: പ്രായം (മറ്റു തസ്തികകളിലേക്കും): 40 കവിയരുത്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ജൂലായ് 13.
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates