Malavika Nair, Jayashree Sivadhas 
Entertainment

'കറുത്തപക്ഷികളി'ലെ കുട്ടി ഞാനല്ല, ഞങ്ങള്‍ ഒന്നല്ല, രണ്ടാണ്; ആരാധകരുടെ 'കണ്‍ഫ്യൂഷന്‍' മാറ്റി ജയശ്രീ

വര്‍ഷങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണ്. എല്ലാവര്‍ക്കും മാറിപ്പോകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബാലതാരമായി സിനിമയിലെത്തിയവരാണ് ജയശ്രീ ശിവദാസും മാളവിക നായരും. ഇരുവര്‍ക്കും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഏതാണ്ട് ഒരേകാലത്ത് തന്നെ കരിയര്‍ ആരംഭിച്ചവരാണ് ഇരുവരും. ഇരുവരും തമ്മില്‍ കാഴ്ചയിലും ഒരുപാട് സാമ്യതകളുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പ്രേക്ഷകര്‍ക്ക് മാറിപ്പോകാറുമുണ്ട്.

ആള് മാറി ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ജയശ്രീ തന്നെ വ്യക്തത നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ജയശ്രീയുടെ പ്രതികരണം. കറുത്തപക്ഷികളിലും ജോര്‍ജേട്ടന്‍സ് പൂരത്തിലുമെല്ലാം അഭിനയിച്ച മാളവിക താനല്ലെന്നും ഭ്രമരം, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ സിനിമകളിലെ ബാലതാരമാണ് താനെന്നുമാണ് ജയശ്രീ വിഡിയോയില്‍ പറയുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''കറുത്ത പക്ഷികളിലെ കുട്ടിയാണോ? അല്ല. ആക്ഷന്‍ ഹീറോ ബിജു, ഭ്രമരം? അതെ. ജോര്‍ജേട്ടന്‍സ് പൂരം? അല്ല. ഇത് ഞാന്‍ വര്‍ഷങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണ്. വേറൊന്നുമല്ല, എല്ലാവര്‍ക്കും മാറിപ്പോകും. അത് മാളവിക, ഇത് ജയശ്രീ. ഞങ്ങള്‍ ഒന്നല്ല, രണ്ടാണ്. കുറേക്കാലങ്ങളായി ഞങ്ങള്‍ ചെയ്ത കഥാപാത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി ചോദിക്കാറുണ്ട്. ഇപ്പോഴും ചോദിക്കുന്നതു കൊണ്ട് വ്യക്തത നല്‍കിയതാണ്.'' എന്നാണ് ജയശ്രീ പറയുന്നത്.

''എന്റെ പേര് ജയശ്രീ ശിവദാസ്. ആക്ഷന്‍ ഹീറോ ബിജു, ഭ്രമരം, ഇടുക്കി ഗോള്‍ഡ്, 2018, സാഹസം, ഇടിയന്‍ ചന്തു ഇതൊക്കെ ചെയ്തത് ഞാനാണ്. ഇപ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ക്കും കേരള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്, ബാലതാരത്തിനുള്ളത്. ഒരേസമയത്ത്, 2006-07 കാലത്താണ് ഞങ്ങളുടെ കരിയര്‍ ആരംഭിച്ചത്. അങ്ങനെ ഒരുപാട് സാമ്യതകളുള്ളതിനാലാണ് എല്ലാവര്‍ക്കും മാറിപ്പോകുന്നത്'' എന്നും ജയശ്രീ പറയുന്നു.

Jayashree Sivadhas on people confusing her with Malavika Nair. Both were child artists who won state awards and looks similar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'

ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടര്‍

തിരുവോണം ബംപര്‍ ഷെയര്‍ ഇട്ടാണോ വാങ്ങിയത്?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 30 കോടി രൂപ അടിച്ചാലും പണികിട്ടാം!

56 പന്തില്‍ 88 റണ്‍സ്... 'മിന്നി', മിന്നു മണി! ഇന്ത്യക്ക് ത്രില്ലര്‍ ജയം സമ്മാനിച്ച് മലയാളി താരം

സ്വന്തം ജനങ്ങൾക്ക് വേണ്ടി പോരാടാൻ 'രണബാലി' വരുന്നു; റിലീസ് തീയതി പുറത്ത്