Balan, Jean Paul Lal  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ... വെള്ളക്കാരൊക്കെ കരഞ്ഞു എന്ന് പറയുന്നു'; 'ബാലൻ' കാനിൽ പ്രദർശിപ്പിച്ചതിനെക്കുറിച്ച് ജീൻ പോൾ ലാൽ

എന്ത് കാരണം കൊണ്ടാണെങ്കിലും അങ്ങനെയൊരു പരിപാടി വരികയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ ദ് ബോയ്' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രമാണ് 'ബാലൻ'. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു കാൻ ഫെസ്റ്റിവലിൽ നിന്ന് ലഭിച്ചത്. മുൻപ് സംവിധായകൻ പ്രിയദർശനും ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു.

സമീപകാലത്ത് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സിനിമകളിലൊന്നാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. സംവിധായകൻ ജീൻ പോൾ ലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാൻ ചലച്ചിത്ര മേളയിൽ ചിത്രം പ്ര​ദർശിപ്പിച്ചപ്പോഴുണ്ടായ അനുഭവം പറയുകയാണ് ജീൻ. "കാൻ പോലെ ഒരു ഫെസ്റ്റിവലിൽ ഞാൻ അഭിനയിച്ച ഒരു പടം കാണുക.

എന്ത് കാരണം കൊണ്ടാണെങ്കിലും അങ്ങനെയൊരു പരിപാടി വരികയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അത് നമ്മുടെ ബക്കറ്റ് ലിസ്റ്റിലുള്ള പരിപാടി ഒന്നുമല്ല. അതിൽ ഭയങ്കര ആവേശമുണ്ട്. പ്രത്യേകിച്ച് നമ്മൾ അവിടെ പോയിട്ടും കൂടി ഇല്ലാത്തതു കൊണ്ട്. കൂട്ടുകാരൊക്കെ ചോ​​ദിക്കുമ്പോൾ പറയാൻ നല്ല രസമാ.

എടാ നിന്റെ സിനിമ കാനിൽ വന്നു എന്നൊക്കെ പറയുമ്പോൾ. ഞാൻ പറയും, ആ... വെള്ളക്കാരൊക്കെ കരഞ്ഞു എന്ന് പറയുന്നു. അവർക്ക് അറിയില്ലല്ലോ. അതൊരുപാട് സന്തോഷമുള്ള പരിപാടിയാണ്".- ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ജീൻ പോൾ ലാൽ പറഞ്ഞു.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിത്തു മാധവന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഫർസാന പാലത്തിങ്കലും ആദിശേഷനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നടൻ ടൊവിനോ തോമസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Jean Paul Lal on the screening of Balan at Cannes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന