Drishyam ഇന്‍സ്റ്റഗ്രാം
Entertainment

12 വര്‍ഷം, 3 സിനിമകള്‍; ദൃശ്യം 'ടേബിള്‍ ട്രിലോളജി'; ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ ഡാര്‍ക്ക് ആകുവാണല്ലോ!

ദൃശ്യം 3യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ഐക്കോണിക് ഫ്രാഞ്ചൈസാണ് ദൃശ്യം പരമ്പര. ബഹളങ്ങളൊന്നുമില്ലാതെ കടന്നു വന്ന ദൃശ്യം നേടിയ വിജയം സമാനതകളില്ലാത്തതാണ്. കേരളത്തിന്റെ അതിര്‍ത്തിയും കടന്ന് ചിത്രം വന്‍ വിജയമായി. പിന്നീട് ദൃശ്യത്തിന് തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം റീമേക്കുകളുണ്ടായി. രാജ്യത്തിന്റെ അതിര്‍ത്തിയും കടന്ന് ശ്രീലങ്കയിലും ചൈനയിലും വരെ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു.

രണ്ടാം വരവിലും ദൃശ്യം വന്‍ വിജയമാണ് നേടിയത്. മറ്റ് ഭാഷകളിലും ദൃശ്യത്തിന് തുടര്‍ച്ചയുണ്ടായി. ഇപ്പോഴിതാ ദൃശ്യം ത്രീയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓരോ സിനിമ കഴിയുമ്പോഴും ഇനിയുമെന്ത് എന്ന് ചിന്തിപ്പിച്ചു കൊണ്ട് ആകാംഷ ജനിപ്പിക്കുകയാണ് ജീത്തു ജോസഫ് എന്ന സംവിധായകന്‍. ദൃശ്യം ത്രീയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ സംവിധായകന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ദൃശ്യം പരമ്പരയിലെ മൂന്ന് ചിത്രങ്ങളില്‍ നിന്നുള്ള ഒരേപോലത്തെ ഫ്രെയ്മുകള്‍ ആണ് ജീത്തു പങ്കുവച്ചിരിക്കുന്നത്. മൂന്ന് ഫ്രെയ്മുകളിലും ജോര്‍ജുകുട്ടിയും കുടുംബവും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. ദൃശ്യം 1 ല്‍ നിന്നും ദൃശ്യം 3 ലേക്കുള്ള പന്ത്രണ്ട് വര്‍ഷത്തെ യാത്രയാണ് സംവിധാകയകന്‍ വരച്ചിടുന്നത്. ദൃശ്യം ടേബിള്‍ ട്രിലോളജി എന്നാണ് ചിത്രങ്ങള്‍ക്ക് ജീത്തു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഓരോ ഫ്രെയ്മും കടന്നു വരുമ്പോള്‍ കുടുംബത്തിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. കുട്ടികള്‍ വലുതാവുകയും കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം മാറുകയും ചെയ്തിട്ടുണ്ട്. അതേസമയം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിന്നും നിരവധി കമന്റുകളും നേടുന്നുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

ഓരോ സിനിമ കഴിയുന്തോറും ഫ്രെയ്മുകള്‍ ഡാര്‍ക്കായി മാറുന്നുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ആദ്യ ഭാഗത്തില്‍ സുജിത് വാസുദേവ് സൃഷ്ടിച്ച മാജിക് രണ്ടാം ഭാഗത്തില്‍ കാണാനില്ലെന്നും ചിലര്‍ പറയുന്നു. മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ആദ്യ ഭാഗത്തിലേത് പോലെ തന്നെ സാങ്കേതികമായും സിനിമ ഉയരണമെന്നും ആരാധകര്‍ പറയുന്നു.

Jeethu Joseph shares unique Table Triogy frames from Drishyam series. Social Media spots the changes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT