ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഇത് '20 വർഷത്തെ ക്ഷമ', 'ബെന്നിഫർ' വീണ്ടും ഒന്നായി; ബെൻ അഫ്ലെക്കും ജെന്നിഫർ ലോപ്പസും വിവാഹിതരായി 

താരജോഡിയായ ജെന്നിഫർ ലോപ്പസും (52) ബെൻ അഫ്‌ളെക്കും (49) വീണ്ടും വിവാഹിതരായി

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയം അവസാനിപ്പിച്ച് രണ്ടുവഴിക്ക് പിരിഞ്ഞ താരജോഡിയായ ജെന്നിഫർ ലോപ്പസും (52) ബെൻ അഫ്‌ളെക്കും (49) വീണ്ടും വിവാഹിതരായി. "സ്നേഹം ക്ഷമയാണ്. ഇരുപതു വർഷത്തെ ക്ഷമ. ഞങ്ങൾ ആഗ്രഹിച്ചത് നടന്നു’’ എന്ന കുറിപ്പോടെയാണ് ജെന്നിഫർ വിവാഹ വാർത്ത പങ്കുവച്ചത്. 

2001ൽ സിനിമാ സെറ്റിൽ നിന്ന് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നു. 2002ൽ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിന് മുമ്പ് ജെന്നിഫർ രണ്ട് തവണ വിവാഹം ചെയ്തിരുന്നു. ഈ രണ്ടു ബന്ധങ്ങളും വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ബെൻ അഫ്‌ളെക്കുമായി വേർപിരിഞ്ഞ ശേഷം മാർക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വിവാഹമോചിതയായി. 

കഴിഞ്ഞ വർഷം ജനുവരിയിൽ ബെൻ നടി അമ്മ ഡി അർമാസുമായി വേർപിരിഞ്ഞു. ബേസ്‌ബോൾ കളിക്കാരൻ അലക്‌സ് റോഡ്രിഗസ്സുമായുള്ള ബന്ധം ജനിഫറും അവസാനിപ്പിച്ചു. ഇതോടെയാണ് ബെന്നിഫർ പ്രണയം വീണ്ടും മൊട്ടിട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്