മോഹൻലാൽ, ജീത്തു ജോസഫ്/ ഫെയ്‌സ്‌ബുക്ക് 
Entertainment

ദൃശ്യം 3?; മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ പുതിയ സിനിമ; ഓ​ഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

പുതിയ സിനിമയുടെ ചിത്രീകരണം ഓ​ഗസ്റ്റിൽ ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഓ​ഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആശീർവാദ് സിനിമാസിന്റെ 33മത് ചിത്രമാണ്. ചിത്രം സംബന്ധിച്ച് മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ദൃശ്യം 3 ആണോ എന്നാണ് സോഷ്യൽമീഡിയയിൽ ആരാധകരുടെ സംശയം.

ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ദൃശ്യം, ദൃശ്യം, ട്വൽത്ത് മാൻ എന്നി ചിത്രങ്ങളാണ് ജീത്തു ജോസഫ്-മോഹൻലാൽ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. എന്നാൽ പുതിയ ചിത്രം ദൃശ്യം 3 ആയിരിക്കില്ലെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT